Menu Close

മഅ്ദിൻ അക്കാദമിയിൽ നിന്നുമുള്ള പുതുമകൾ

മഅ്ദിനിൽ നിന്നുള്ള വാർത്തകളും അറിയിപ്പുകളും ആണ് ഇവിടെ നൽകിയിട്ടിരിക്കുന്നത്.

Web Home Cover

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് എം. എ യൂസുഫ് അലി ശിലയിട്ടു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ളവർക്കായി ആരംഭിക്കുന്ന ഏബ്ൾ വേൾഡിന്റ ശിലാസ്ഥാപനം ലുലു ഗ്രൂപ്പ് മേധാവി പത്മശ്രീ എം എ യൂസുഫ് അലി നിർവ്വഹിച്ചു. ഉച്ചക്ക് രണ്ടിന് ആരംഭിച്ച ചടങ്ങ് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൻ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവരെയും പ്രത്യേകമായ പരിഗണന അർഹിക്കുന്നവരെയും സമൂഹ പൂരോഗതിയുടെ ഒപ്പം നടത്താനുള്ള ശ്രമങ്ങൾ ഓരോരുത്തരുടെയും ബാധ്യതയാണ്. അത് നമ്മുടെ ഔദാര്യമല്ല,…

Ibn Batuta Centre 2

മഅ്ദിൻ അക്കാദമിയുടെ നേതൃ ത്വത്തിൽ മൊറോക്കോയിൽ ഇബ്‌നുബത്തൂത ഗവേഷണ കേ ന്ദ്രം ആരം ഭിച്ചു

അഗാ ദിർ (മൊ റോക്കൊ): ലോക സഞ്ചാരിയും നിര വധിത വണ ഇന്ത്യസന്ദർ ശിക്കുകയും ചെയ്ത ഇബ്‌നുബത്തൂത യുടെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാടായ മൊറോക്കോയിൽ സാംസ്‌കാരിക – പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മലപ്പുറം മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർ ഷികമായ വൈസനിയത്തോടനുബന്ധിച്ച് മൊറോക്കോയിലെ ഏ റ്റവും പ്രധാനപ്പെട്ട സർവ്വകലാശാലകളിലൊന്നായ അഗാദിർ ഇന്റർ നാഷനൽ യൂണിവേഴ്‌സിറ്റിയിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. അഗാദിർ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ ത ലവൻ നാസിർ…

IMG_3471

മഅ്ദിൻ ഗ്രാന്റ് മസ്ജിദ് ഇനി വീൽചെയർ സൗഹൃദം

മലപ്പുറം: വീൽചെയറുകളിലെത്തി പള്ളിയിൽ നിസ്‌കരിക്കാൻ പ്രയാസപ്പെടു അംഗപരിമിതർക്ക് സ്വലാത്ത് നഗറിലെ മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ പ്രത്യേകമൊരുക്കിയ സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്തു. അംഗപരിമിതർക്കും പാരാപ്ലീജിയ രോഗം ബാധിച്ച് വീൽചെയറുകളിൽ കഴിയുവർക്കും നിസ്‌കരിക്കാനും പ്രാർത്ഥനയിൽ പങ്ക്‌ചേരുതിനുമുള്ള സൗകര്യങ്ങളാണ് ഗ്രാന്റ് മസ്ജിദിൽ ഒരുക്കിയത്. മഅ്ദിൻ അക്കാദമിയുടെ ആതുര സേവന സംരംഭമായ ഹോസ്‌പൈസിന്റെ നേതൃത്വത്തിലാണ് മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ വീൽചെയറിലെത്തു രോഗികൾക്ക് സൗകര്യം ഏർപ്പെടുത്തിയത്. താമസിയാതെ മലപ്പുറത്തെ മുഴുവൻ പള്ളികളിലും സ്ഥാപനങ്ങളിലും പൊതുജനപങ്കാളിത്തത്തോടെ സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ഹോസ്‌പൈസ് പ്രവർത്തകർ. ആരോഗ്യ ബോധവൽക്കരണ രംഗത്ത്…

സ്‌കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ

5 സെന്റ് ഭൂമിയിൽ 120 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 35ലധികം സ്ഥാപനങ്ങളിലായി 21000 ലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്ന സ്ഥാപനമാണ്. നിരവധി അന്താരാഷ്ട്ര സർവ്വകലാശാലകളുമായി വിദ്യാഭ്യാസ വിനിമയ കരാറുകളിലേർപ്പെട്ട മഅ്ദിൻ രാജ്യത്തെ തന്നെ മുൻനിര വിദ്യാഭ്യാസ കേന്ദ്രമായി വളർന്നിരിക്കുന്നു.

ഭിന്ന ശേഷിക്കാരായ പ്രത്യേകമായൊരു കാമ്പസ്

ശാരീരികമായും മാനസികമായും ഭിന്ന ശേഷിയുള്ളവരും വിവിധ കാരണങ്ങളാല്‍ പൊതുധാരയിലേക്ക് വരാന്‍ കഴിയാത്തവരുമായ ആളുകള്‍ക്കായി പ്രത്യേകമായൊരു കാമ്പസ് ആണ്‌ മഅദിൻ ഏബ്ള്‍ വേള്‍ഡ്.
വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍, ദൗര്‍ഭാഗ്യകരമായ അപകടങ്ങളില്‍പ്പെട്ട് ശയ്യാവലംബികളായവര്‍, ഓട്ടിസം ബാധിച്ചവര്‍, എല്ലാവരെയും പോലെ ശാരീരിക – മാനസിക ശേഷിയില്ലാത്തവര്‍.. ഇത്തരക്കാര്‍ക്കൊക്കെ അഭയസ്ഥാനമാകും ഏബ്ള്‍ വേള്‍ഡ്. പുനരധിവാസം, ഡേകെയര്‍, തൊഴില്‍ പരിശീലനം, ഫാമിലി എംപവര്‍മെന്റ്, കൗണ്‍സലിംഗ് തുടങ്ങി വിവിധ തലങ്ങളില്‍ ഇത്തരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കാമ്പസിന് കഴിയും.
ഏബ്ള്‍ വേള്‍ഡിന്റെ ശിലാസ്ഥാപന കര്‍മ്മം ജൂലൈ 27ന് ലുലുഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മേധാവി പത്മശ്രീ എം.എ യൂസുഫ് അലി സാഹിബ് നിര്‍വ്വഹിച്ചു.

ലഭ്യമായ കോഴ്‌സുകൾ

മഅ്ദിൻ അക്കാദമിയിൽ ലഭ്യമായ കോഴ്‌സുകളും ട്രൈനിംഗ് പരിപാടികളുമാണ് ഇവിടെ നൽകിയിരിക്കുന്നത്.

പി. ജി. കോഴ്‌സുകൾ

 • മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ
 • മൗലവി ഫാളിൽ അദനി

ഡിഗ്രി കോഴ്‌സുകൾ

 • മൗലവി ആലിം അദനി
 • ബി. എസ്. സി. മൈക്രോ ബയോളജി
 • ബി. ബി. എ
 • ബി. കോം

ഡിപ്ലോമകൾ

 • സിവിൽ എഞ്ചീനീയറിംഗ്
 • മെക്കാനിക്കൽ എഞ്ചീനീയറിംഗ്
 • ഇലക്ട്രിക്കൽ എഞ്ചീനീയറിംഗ്
 • ഓട്ടോമൊബൈൽ എഞ്ചീനീയറിംഗ്
 • കംപ്യൂട്ടർ എഞ്ചീനീയറിംഗ്
 • ആർക്കിടെകചർ എഞ്ചീനീയറിംഗ്‌

വൊക്കേഷണൽ ട്രൈനിംഗ് കോഴ്‌സുകൾ

 • ഡ്രോട്ട്‌സ്മാൻ സിവിൽ
 • ഇലക്ട്രീഷ്യൻ
 • റെഫ്‌റിജിറേറ്റർ എ. സി. മെക്കാനിക്ക്‌
 • ഇന്റീരിയർ ഡെക്കറേഷൻ ഡിസൈനിംഗ്‌
 • കോപ്പ

സെർട്ടിഫിക്കറ്റ് കോഴ്‌സുകൾ

 • ഫാമിലി കൗൺസിലിംഗ്
 • റെഫ്‌റിജിറേറ്റർ എ. സി. മെക്കാനിക്ക്
 • പ്രീ സ്‌കൂൾ ടീച്ചർ ട്രൈനിംഗ്‌
 • യോഗ തെറാപ്പി
 • മീഡിയ റൈറ്റിംഗ്‌
 • ടൈലറിംഗ്
 • ഓഫീസ് അഡ്മിനിസ്‌ട്രേഷൻ
 • ഓഫീസ് അക്കൗണ്ടിംഗ്‌
 • ബുക്ക് ബൈന്റിംഗ്‌

സെക്കണ്ടറി ഹയർ സെക്കണ്ടറി

 • ഹയർ സ്റ്റഡീസ് ഇൻ ഇസ്ലാമിക് സയൻസ്
 • എച്ച്. എസ്. ഇ
 • എസ്. എസ്. ഇ
 • മദ്രസ സെക്കണ്ടറി

20

ജ്ഞാന സമൃതിയുടെ വർഷങ്ങൾ

45+

സ്‌കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ

15+

കാമ്പസുകൾ

25,000+

സന്തുഷ്ട വിദ്യാർത്ഥി കുടുംബം