Menu Close
library

പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ വൈസനിയം ഹൈടെക് ലൈബ്രറി സമർപ്പിച്ചു

മലപ്പുറം: മഅ്ദിൻ അക്കാദമി ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായുള്ള ഹൈടെക് ലൈബ്രറി സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു.

വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ വായന കൂടുതൽ ജനകീയമാക്കുക എന്നതാണ് വൈസനിയം ലൈബ്രറിയുടെ ലക്ഷ്യം. ഒരു പുസ്തകമെടുക്കാൻ ഷെൽഫിലോ കാർഡ് കാറ്റലോഗിലോ തിരയേണ്ടതില്ല. രചയിതാവിന്റെ പേര്, വിഷയം അല്ലെങ്കിൽ പുസ്തകത്തിന്റെ പേരോ ഐ.എസ്.ബി.എൻ നമ്പറോ അടിച്ച് കൊടുത്താൽ നിമിഷങ്ങൾക്കകം തൊട്ടു മുന്നിലുള്ള സ്‌ക്രീനിൽ ആവശ്യമുള്ള പുസ്തകം തെളിഞ്ഞ് വരും. പുസ്തകത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമാകാൻ ഇതുവഴി സാധിക്കും. ലൈബ്രേറിയന്റെ സഹായം തേടേണ്ടതില്ല. ഇതിനായി പ്രത്യേകം സ്ഥാപിച്ച മെഷീനിലുള്ള ഓൺലൈൻ പബ്ലിക് ആക്‌സസ് കാറ്റലോഗ് എന്ന സിസ്റ്റമാണ് സഹായിക്കുന്നത്. ഷെൽഫിലെ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ഡ്യൂവി ഡെസിമൽ ക്ലാസിഫിക്കേഷൻ സ്‌കീം ഉപയോഗിച്ചാണ്.
ഓരോ ദിവസവും എത്ര പേരാണ് ലൈബ്രറിയിൽ വന്നതെന്നും ആരൊക്കെയെന്നും ഇതിലൂടെ അറിയാനാവും. പുസ്തകം തിരികെ നൽകാൻ ചെക്ക് ഔട്ട് മെഷിനിൽ വെച്ച് റിട്ടേൺ ബട്ടൺ അമർത്തിയാൽ മതി. അപ്പോൾ അക്കൗണ്ട് തുറക്കുകയും കാൻസൽ ചെയ്ത് റസീപ്റ്റ് ലഭിക്കുകയും ചെയ്യും. കോഹ എന്ന ഓപ്പൺ സോഴസ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഹൈടെക് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ എ്ല്ലാം വായിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് യൂസുഫുൽ ബുഖാരി വൈലത്തൂർ, സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, മർകസ് മാനേജർ സി.മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുൽ ഹഖീം അസ്ഹരി എന്നിവർ പ്രസംഗിച്ചു.

02 Edited
സ്വലാത്ത്, ജനാസ നിസ്‌കാരം, മുള്‌രിയ്യ, രിഫാഈ ആണ്ടു നേർച്ച, ഖുർആൻ പാരായണം, പ്രാർത്ഥന, അന്നദാനം എന്നിവ നടന്നു. വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല റീഡിംഗ് ഫെസ്റ്റിവൽ രണ്ടാം ഘട്ട ഉദ്ഘാടനവും പരിപാടിയിൽ നടന്നു.
സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തിരൂർ, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, ളിയാഉൽ മുസ്തഫ തങ്ങൾ മാട്ടൂൽ, കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബൂഹനീഫൽ ഫൈസി തെന്നല, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, കെ.എം.എ റഹീം, അബ്ദുൽ മജീദ് കക്കാട്, എം.അബ്ദുൽ മജീദ് അരിയല്ലൂർ എന്നിവർ സംബന്ധിച്ചു.

%d bloggers like this: