Menu Close

പുണ്യമാസങ്ങളുടെ വിളംബരമായി ഫസ്റ്റ് ഓഫ് റജബ് പ്രോഗ്രാം സംഘടിപ്പിച്ചു

മലപ്പുറം: പുണ്യമാസങ്ങളുടെ വിളംബരമായി മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഫസ്റ്റ് ഓഫ് റജബ് പ്രോഗ്രാം സംഘടിപ്പിച്ചു. പരിശുദ്ധ റമളാനിനെ വരവേല്‍ക്കുന്ന വിശ്വാസി റജബ്, ശഅ്ബാന്‍ മാസങ്ങളില്‍ കൂടുതല്‍ സമയം ആരാധനാ കര്‍മങ്ങള്‍ക്ക് നീക്കിവെക്കണമെന്നും ഈ മൂന്ന് മാസങ്ങള്‍ക്കുമുള്ള ശ്രേഷ്ടതകള്‍ വിവരണാധീതമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.

തസ്ബീഹ് നിസ്കാരം, തൗബ, വിര്‍ദുല്ലത്വീഫ്, ദിക്റ്, പ്രാര്‍ത്ഥന, അന്നദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. സയ്യിദ് ഇസ്മാഈല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി ഉദ്ബോധനം നടത്തി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഉസ്മാന്‍ ഹാജി താനാളൂര്‍, ബാവഹാജി തലക്കടത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

%d bloggers like this: