ഹദ്ദാദ്(റ) ലോകത്തിന് ആത്മീയ വെളിച്ചം പകർന്ന സാത്വികൻ; ഖലീലുൽ ബുഖാരി തങ്ങൾ

മലപ്പുറം: മുസ്‌ലിം ലോകത്തിന് ആത്മീയ വെളിച്ചം പകർന്ന സാത്വികനാണ് ഹദ്ദാദ് തങ്ങളെന്നും നിരവധി ഗ്രന്ഥങ്ങൾ രചിച്ച അവിടുത്തെ വിർദല്ലത്വീഫ്, ഹദ്ദാദ് റാത്തീബ് ആഗോള തലത്തിൽ വിശ്വാസികൾ പതിവാക്കി വരുന്നുണ്ടെന്നും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പറഞ്ഞു. സ്വലാത്ത് നഗറിൽ ഹദ്ദാദ് തങ്ങളുടെ 305- ആണ്ട് നേർച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച ആത്മീയ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിർദുല്ലത്വീഫ്, ഹദ്ദാദ് റാത്തീബ്, മൗലിദ് പാരായണം, ഖുർആൻ പാരായണം, പ്രാർത്ഥന, അന്നദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേൽമുറി, ഖാസിം കോയ പൊന്നാനി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ സംബന്ധിച്ചു

%d bloggers like this: