സൗജന്യ പി.എസ്.സി പരിശീലനം

മലപ്പുറം: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മുസ്ലിം യുവജന പരിശീലന ഉപകേന്ദ്രത്തില്‍ അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദം യോഗ്യതയായി നിശ്ചയിച്ച വിവിധ പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പുറമെ 20% സീറ്റുകളില്‍ മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും പ്രവേശനം നല്‍കുന്നതാണ്. 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. അവധി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ 4 മണി വരെയാണ് പരിശീലനം.

പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍നേരിട്ടോ, കോഓര്‍ഡിനേറ്റര്‍, മുസ്ലിം യുവജന പരിശീലന ഉപകേന്ദ്രം, മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മലപ്പുറം 676517 ഇമെയില്‍ : info@mahdinonline.com എന്ന വിലാസത്തിലോ 31/12/2014 ബുധനാഴ്ചക്ക് മുന്പ് അപേക്ഷ നല്‍കേണ്ടതാണ്.

അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9946788483 നന്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഉപകേന്ദ്രം കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

%d bloggers like this: