സ്‌പെഷ്യൽ ഒളിംപിക്‌സ് ഭാരതിൽ വിജയത്തിളക്കവുമായി മഅ്ദിൻ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ

ബുദ്ധിമാന്ദ്യം സംഭവിച്ച വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഒന്നാമത് സ്‌പെഷ്യൽ ഒളിംപിക്‌സ് ഭാരതിൽ മഅ്ദിൻ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. അഞ്ച് സ്വർണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് മഅ്ദിൻ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ വിജയം നേടിയത്. നൂറ് മീറ്റർ ഓട്ടത്തിൽ ഷറഫുദ്ധീൻ. പി, പ്രവീൺ.കെ.പി. ഷോട്ട്പുട്ടിൽ ശറഫുദ്ധീൻ.വി, നിയാസ് അലി. റണ്ണിംഗ് ലോങ്ങ് ജംബിൽ ശറഫുദ്ധീൻ. പി എന്നീ വിദ്യാർത്ഥികൾക്കാണ് സ്വർണ്ണം ലഭിച്ചത്. പ്രവീൺ.കെ.പി ക്ക് വെള്ളിയും അഹമ്മദ് ജാബിർ, മുഹമ്മദ് മുബശിർ, മുഹമ്മദ് അൽഫാസ് എന്നിവർക്ക് വെങ്കലവും ലഭിച്ചു. വിജയികളെ മഅ്ദിൻ മാനേജ്‌മെന്റ് ആൻഡ് സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

 

%d bloggers like this: