സ്‌നേഹനബിയുടെ തിരുസ്മരണയിൽ മലപ്പുറത്ത് ഉജ്ജ്വല നബിദിന റാലി

1490ാം നബിദിനാഘോഷത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ബുധനാഴ്ച വൈകുന്നേരം മലപ്പുറത്ത് നടന്ന നബിദിന റാലി പ്രവാചകപ്പിറവിയുടെ ധന്യസ്മരണകളുണർത്തി.
വിവിധ ഭാഷകളിലുള്ള നബികീർത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളും ഉയർന്ന വർണാഭമായ റാലിയിൽ പൊതുജനങ്ങളും മഅ്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമടക്കം പതിനായിരത്തിലധികംപേർ അണിനിരന്നു. വിശുദ്ധ ഖുർആനിലെയും ഹദീസിലെയും സ്‌നേഹസന്ദേശങ്ങളും ഇസ്‌ലാമിക ചരിത്രത്തിലെ സുവർണ മുദ്രകളും അടയാളപ്പെടുത്തിയ പ്ലക്കാർഡുകളും ഭീകരതയുടെ നിരർത്ഥകത, ധാർമിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥിതി പ്രശ്‌നങ്ങൾ, മതസൗഹാർദ്ദത്തിന്റെ കാലിക പ്രസക്തി എന്നിവയുൾക്കൊള്ളുന്ന ഡിസ്‌പ്ലേകളും റാലിയെ വ്യത്യസ്തമാക്കി. 15 മഅ്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു.
എം.എസ്.പി പരിസരത്തു നിന്ന് സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂരിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ റാലിക്ക് സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി തിരൂർ, സമസ്ത ജില്ലാ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, മർകസ് മാനേജർ സി.മുഹമ്മദ് ഫൈസി, പൊന്മള മൊയ്തീൻകുട്ടി ബാഖവി, അബൂഹനീഫൽ ഫൈസി തെന്നല, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, സി.കെ.യു മൗലവി മോങ്ങം, അലവി സഖാഫി കൊളത്തൂർ, കെ.എം.എ റഹീം സാഹിബ്, ബാവഹാജി തലക്കടത്തൂർ, അബ്ദുഹാജി വേങ്ങര, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി നേതൃത്വം നൽകി.

 

%d bloggers like this: