shajara

വൈസനിയം ശജറ കോൺഫറൻസിന് പ്രൗഢമായ സമാപനം

മഅ്ദിൻ അക്കാദമി വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശജറ കോൺഫറൻസിന് പ്രൗഢമായ സമാപനം. രാവിലെ 9 ന് ആരംഭിച്ച പരിപാടി സമസ്ത പ്രസിഡന്റ് റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുൽജലീൽ സഖാഫി കടലുണ്ടി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വൈസനിയത്തിന്റെ ഭാഗമായി ശജറക്ക് കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ശജറ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി നിർവ്വഹിച്ചു. ജില്ലകൾ തോറും ശജറ സംഗമങ്ങൾ സംഘടിപ്പിക്കുവാനും ശജറ സഹായ പദ്ധതി ആരംഭിക്കുവാനും തീരുമാനമായി. 2017 ഡിസംബറിൽ നടക്കുന്ന വൈസനിയം സമാപന സമ്മേളനത്തിൽ ഇന്റർനാഷണൽ ശജറ മീറ്റ് സംഘടിപ്പിക്കും. സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് അബ്ദുറഹ്മാൻ മുല്ലക്കോയ തങ്ങൾ പാണ്ടിക്കാട്, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ഗഫൂർ സഖാഫി കൊളപ്പറമ്പ്, ഒ.പി അബ്ദുറഷീദ് ബാഖവി, അഷ്‌റഫ് സഖാഫി പൂക്കോട്ടൂർ, സൈതലവി സഅ്ദി പെരിങ്ങാവ്, സുബൈർ സഖാഫി കുറ്റിക്കാട്ടൂർ, അബൂബക്കർ സഖാഫി അരീക്കോട്, ദുൽഫുഖാറലി സഖാഫി മേൽമുറി എന്നിവർ സംബന്ധിച്ചു.

 

%d bloggers like this: