mahabba

വൈസനിയം മഹബ്ബ കോൺഫറൻസ് ഡിസംബറിൽ

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹബ്ബ കോൺഫറൻസ് ഡിസംബർ 9 മുതൽ 12 വരെ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കും.

വൈസനിയത്തിന്റെ സുപ്രധാന പദ്ധതികളിലൊന്നായ ‘ഹോസ്‌പൈസ്’ ആരോഗ്യപദ്ധതിയുടെ ഉദ്ഘാടനം, സൗജന്യ ആംബുൻസ്, പാലീയേറ്റിവ് കെയർ യൂണിറ്റ് എന്നിവയുടെ സമർപ്പണം, മെഗാ മെഡിക്കൽ കാമ്പ്, അന്താരാഷ്ട്ര സെമിനാർ, 40 ദിവസം നീണ്ടു നിൽക്കുന്ന മഹബ്ബ തിരുനബി കാമ്പയിൻ ഉദ്ഘാടനം, ആത്മീയ സംഗമം എന്നിവയാണ് കോൺഫറൻസിന്റെ ഭാഗമായി നടക്കുക. വിശ്വ പ്രശസ്ത പണ്ഡിതരും അക്കാദമിക് വിദഗ്ധരും സംബന്ധിക്കും.
‘മെഡ് ഹിൽഫെ’ എന്ന പേരിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് പത്തോളം സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ സഹകരണത്തോടെയാണ് ഒരുക്കുന്നത്. പ്രമേഹം, ഹൃദയം, ക്യാൻസർ, കിഡ്‌നി, കണ്ണ്, ചർമ്മം, ഡെന്റൽ, ഇ എൻ ടി, ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, കുട്ടികളുടെ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലാണ് സേവനം ലഭ്യമാവുക. സൗജന്യ ടെസ്റ്റുകളും തുടർചികിത്സകളും ലഭിക്കും.
ഡിസംബർ 12ന് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് 0483 2738343, 9744748497, 9946788483 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

%d bloggers like this: