Menu Close

വൈസനിയം ആർട്ടലൈവ് രണ്ടാം എഡിഷൻ ഫെബ്രുവരിയിൽ

മഅ്ദിൻ അക്കാദമി ഇരുപതാം വാർഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ‘ആർട്ടലൈവ്’രണ്ടാം എഡിഷൻ ഫെബ്രുവരി 12,13,14 തിയതികളിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കും. കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം.എച്ച്.എസ് മുസാബഖ ആർട്ടലൈവ് രണ്ടാം എഡിഷനിൽ ഇന്റർ നാഷണൽ സമ്മിറ്റ്, ഹെഡ് ടു ഹെഡ്, ഇന്റർനാഷണൽ ഉലമ ഇന്ററാക്ഷൻ, സെമിനാർ കോമ്പറ്റീഷൻ, പബ്ലിക്ക് പ്രസന്റേഷൻ, തസ്വ്‌നീഫ്, നഷീദ ഈവ്, വോക്കൽ ട്രാൻസ്‌ലേഷൻ തുടങ്ങി വൈവിധ്യങ്ങളായ സെഷനുകളാണ് സജ്ജീകരിക്കുന്നത്.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പ്രഖ്യാപനം നിർവ്വഹിച്ചു. പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം സയ്യിദ് ബാഹസൻ ജമലുല്ലൈലി മയോട്ട, ശൈഖ് യൂനുസ് മുഖദ്ദർ മയോട്ട എന്നിവർ നിർവ്വഹിച്ചു. അബൂബക്കർ സഖാഫി കുട്ടശ്ശേരി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി അഗത്തി, മുഹമ്മദലി സഖാഫി നിലമ്പൂർ, അബൂബക്കർ അഹ്‌സനി പറപ്പൂർ സംബന്ധിച്ചു. നവയുഗ പ്രവണതകളോട് ക്രിയാത്മകമായി സംവദിക്കാൻ പ്രബോധകരെ പ്രാപ്തരാക്കുന്ന ആർട്ടലൈവ് രണ്ടാം എഡിഷനിൽ വിവിധ ഭാഷകളിലായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രതിനിധികൾ സംബന്ധിക്കും.

 

%d bloggers like this: