reading-day-photo

വായനാ ദിനം; മഅ്ദിൻ പബ്ലിക് സ്‌കൂളിൽ പുസ്തക സമർപ്പണവും ക്ലാസ് റൂം ലൈബ്രറികളും

മേൽമുറി:വായനാ ദിനത്തിന്റെ ഭാഗമായി മലപ്പുറം മേൽമുറി സ്വലാത്ത് നഗർ മഅ്ദിൻ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൂൾ ലൈബ്രറിയിലേക്ക് ആയിരം പുസ്തക സമർപണവും ക്ലാസ് റൂം ലൈബ്രറികളും നിർമിച്ച് വിസ്മയം തീർത്തു. ക്ലാസ് മുറികൾക്ക് പുറത്ത് അലങ്കരിച്ചൊരുക്കിയ ലൈബ്രറികളിൽ ലേഖനം, ആത്മ കഥകൾ, നോവൽ, കഥ, കവിത ഇനങ്ങളിലായി ആയിരത്തിലധികം പുസ്തകങ്ങൾ അടുക്കി വെച്ചിരുന്നു. വായനാനുബന്ധ ചിന്തകളും കൊട്ടേഷനുകളും പ്രദർശിപ്പിച്ചത് ചിന്തയുടെ പുതിയ വാതിൽ തുറക്കാൻ പ്രചോദനമായി. തെരഞ്ഞെടുക്കുപ്പെട്ട പുസ്തകങ്ങൾ പ്രിൻസിപ്പൾ സ്‌കൂൾ ലൈബ്രറിറിയിലേക്ക് സമർപ്പിച്ചു. സീനിയർ പ്രിൻസിപ്പൾ ഉണ്ണിപ്പോക്കർ, പ്രിൻസിപ്പൾ കോയ മാസ്റ്റർ, അബ്ബാസ് സഖാഫി, അബ്ദുറഹ്്മാൻ ചെമ്മങ്കടവ്, വിനോദ്, ശറഫുദ്ധീൻ ബാഖവി, അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി.

%d bloggers like this: