ലോക അറബി ഭാഷാ ദിനാചരണം : മഅ്ദിന് അക്കാദമി ഫിയസ്ത അറബിയ്യഃ 2014 സംഘടിപ്പിക്കും

മലപ്പുറം: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മഅ്ദിന് അക്കാദമി ഡിസംബര് 14 (ഞായര്) മുതല് 17 (ബുധന്) വരെ ഫിയസ്ത അറബിയ്യ 2014 സംഘടിപ്പിക്കും. അറബി ഭാഷാ രംഗത്തെ യുവഗവേഷകരുടെ സെമിനാര്, അഖില്യോ പ്രസംഗ മത്സരം, അഖില കേരള അറബി കയ്യെഴുത്ത് മാഗസിന് മത്സരം, അറബി ഗാന മത്സരം, പ്രഭാഷണം, പ്രബന്ധ മത്സരം, സ്പോട്ട് മാഗസിന്, കവിതാ രചന, അറബി ഭാഷാ സാഹിത്യ രംഗത്ത് പ്രവര്ത്തിക്കുന്ന പണ്ഡിതരുടെ സംഗമം, വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കുമുള്ള വര്ക്ക്ഷോപ്പുകള്, സാഹിത്യ കൂട്ടായ്മകള്, അവാര്ഡ് ദാനം എന്നീ പരിപാടികളാണ് നടക്കുക.

അറബി ഭാഷാ ദിനാചരണ പരിപാടിയുടെ വിജയത്തിനായി അബ്ദുല് ജലീല് സഖാഫി കടലുണ്ടി (ചെയര്മാന്) എ. മൊയ്തീന്കുട്ടി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്, അബ്ദുല് ജലീല് അസ്ഹരി (വൈസ് ചെയര്മാന്മാര്) ശിഹാബലി അഹ്സനി (ജനറല് കണ്വീനര്) അബ്ദുസമദ് സഖാഫി മേല്മുറി, മഹ്മൂദ് ഹസന് അഹ്സനി, ടി.എ ബാവ എരഞ്ഞിമാവ് (കണ്വീനര്മാര്) ഡോ. ഹാമിദ് ഹുസൈന് (കോഓര്ഡിനേറ്റര്) എന്നിവരടങ്ങുന്ന സമിതിയും രൂപീകരിച്ചു. വിവിധ പരിപാടികളില് പങ്കെടുക്കാനാഗ്രഹിക്കുന്നവര് ഡിസംബര് 5ന് മുന്പായി 9633158822, 9562011872, 9947846210 എന്ന നന്പറില് ബന്ധപ്പെടണം. ഫിയസ്ത അറബിയ്യ ഫെയ്സ് ബുക്ക് പേജിലും വിവരങ്ങള് ലഭ്യമാണ്. https://www.facebook.com/FiestaArabia

ഇത് സംബന്ധമായി ചേര്ന്ന യോഗം മഅ്ദിന് സയ്യിദ് ഇബ്റാഹീമുല് ഖലീലുല് ബുഖാരിയുടെ അധ്യക്ഷതയില് ഇബ്റാഹീം ബാഖവി മേല്മുറി ഉദ്ഘാടനം ചെയ്തു. അബൂബക്കര് സഖാഫി അരീക്കോട്, സൈതലവി സഅദി, ശഫീഖുറഹ്മാന് മിസ്ബാഹി, ഉമര് മേല്മുറി, മുസദ്ദിഖ് എടവണ്ണപ്പാറ, ഒ.പി. അബ്ദുസമദ് സഖാഫി, ദുല്ഫുഖാറലി സഖാഫി, ബശീര് സഅദി വയനാട് എന്നിവര് സംബന്ധിച്ചു.

%d bloggers like this: