Menu Close

റമളാൻ 27-ാം രാവ് പ്രാർത്ഥനാ സമ്മേളനം: പതാക ഉയർത്തി

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ റമളാൻ 27-ാം രാവിൽ (ജൂലൈ 1 വെള്ളി) നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന്റെ പതാക ഉയർത്തൽ കർമ്മം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവ്വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഹൈദർ മുസ്്‌ലിയാർ പടിഞ്ഞാറങ്ങാടി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ദുൽഫുഖാറലി സഖാഫി, കേരള മുസ്്‌ലിം ജമാഅത്ത് സെക്രട്ടറി കെ. മുഹമ്മദ് ഇബ്‌റാഹീം, സൈനുദ്ധീൻ നിസാമി കുന്ദമംഗലം, മുജീബ് റഹ്മാൻ വടക്കേമണ്ണ എന്നിവർ സംബന്ധിച്ചു.

കാലവർഷം കണക്കിലെടുത്ത് ഇത്തവണ വളരെ വിപുലമായ സംവിധാനങ്ങളാണ് പ്രാർത്ഥനാ സമ്മേളനത്തിന് ഒരുക്കുന്നത്. പ്രധാന വേദിയിലെ വിശാലമായ പന്തൽ നിർമ്മാണം പുരോഗമിക്കുന്നു. പ്രാർത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ നടന്ന് വരുന്ന ഇഅ്തികാഫ് ജൽസയിൽ നൂറ് കണക്കിന് പേരാണ് എത്തിയിട്ടുള്ളത്. ഇന്നലെ തറാവീഹിന് ശേഷം നടന്ന ഉൽബോധനത്തിന് ലുഖ്മാനുൽ ഹഖീം സഖാഫി പുല്ലാര നേതൃത്വം നൽകി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്്മതുള്ള സഖാഫി എളമരം ഇന്ന് പ്രഭാഷണത്തിന് നേതൃത്വം നൽകും. പതിനഞ്ച് ദിവസമായി മഅ്ദിൻ കാമ്പസിൽ നടന്നുവരുന്ന വനിതാ വിജ്ഞാന വേദി നാളെ നടക്കുന്ന പ്രാർത്ഥനാ സദസ്സോടെ സമാപിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകും.

%d bloggers like this: