kalnattal-karmmam

റമളാൻ ഇരുപത്തിയേഴാം രാവ് പ്രാർത്ഥനാ സമ്മേളനം: കാൽ നാട്ടൽ കർമ്മം നടത്തി

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ എല്ലാ വർഷവും റമളാൻ ഇരുപത്തിയേഴാം രാവിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സമ്മേളനം ജൂലൈ 1 ന് വെള്ളിയാഴ്ച നടക്കും. പ്രാർത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി മഅ്ദിൻ കാമ്പസിൽ നടന്ന കാൽനാട്ടലിന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, കേ

രള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എ.പി അബ്ദുൽ കരീം ഹാജി എന്നിവർ നേതൃത്വം നൽകി. വി അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേൽമുറി, കെ മുഹമ്മദ് ഇബ്‌റാഹീം കൊന്നോല, ദുൽഫുഖാറലി സഖാഫി, സൈനുദ്ദീൻ നിസാമി കുന്ദമംഗലം, കമ്മുക്കുട്ടി ഹാജി തൃശ്ശൂർ എന്നിവർ സംബന്ധിച്ചു. കാല വർഷം കണക്കിലെടുത്ത് വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിശാലമായ പന്തലാണ് ഇത്തവണ സംവിധാനിക്കുന്നത്.
റമളാനിൽ മഅ്ദിൻ അക്കാദമി നടപ്പിലാക്കുന്ന പരിപാടികളുടെ ഭാഗമായി വനിതകൾക്കായി ഹോം സയൻസ് ക്ലാസിന് ഇന്നലെ തുടക്കമായി. സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് പ്രഭാഷണം നടത്തി. ചരിത്ര പഠനം സെഷനിൽ അഹമദ് കാമിൽ സഖാഫി ക്ലാസെടുത്തു.

%d bloggers like this: