മുഹര്റം സമ്മേളനം. 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമി നവംബര്‍ 3ന് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന മുഹര്‍റം സമ്മേളനത്തിന് 1001 അംഗ സ്വാഗതസംഘമായി. ഇതോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ബാഖവി മേല്‍മുറി ഉദ്ബോധന പ്രസംഗം നടത്തി. സുല്‍ഫിക്കറലി സഖാഫി സ്വാഗതവും സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ വൈസ് ചെയര്‍മാന്‍മാര്‍: പി.കെ.എസ്. തങ്ങള്‍ തലപ്പാറ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജനറല്‍ കണ്‍വീനര്‍: മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ കണ്‍വീനര്‍മാര്‍: അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്റാഹീം ബാഖവി മേല്‍മുറി, ട്രഷറര്‍: അബ്ദുഹാജി വേങ്ങര

മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ത്ഥനകള്‍, മുഹര്‍റം മാസത്തിന്‍റെ ചരിത്ര സന്ദേശ പ്രഭാഷണം, തുടങ്ങിയ പരിപാടികളോടെ നടക്കുന്ന ആത്മീയ സമ്മേളനം രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം സമൂഹനോന്പുതുറയോടെ സമാപിക്കും. പ്രാര്‍ത്ഥനകള്‍ക്കും മജ്ലിസുകള്‍ക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ സാന്നിധ്യത്തില്‍ 313 സാദാത്തുക്കള്‍ നേതൃത്വം നല്‍കും.