mumbai-programme

മുംബൈയിൽ മഅ്ദിൻ വൈസനിയം ഓഫീസ് തുറന്നു

മുംബൈ: മഅ്ദിൻ അക്കാദമിയുടെ 20-ാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി മുംബൈ സി. എസ്. ടിയിൽ പ്രവർത്തനം ആരംഭിച്ച ഔട്ട് റീച്ച് ഓഫീസ് ബോംബെ കേരള മുസ്‌ലിം ജമാഅത്ത് മുഖ്യ രക്ഷാധികാരി ഹാജി മഹ്മൂദ് സാഹിബ് മുംബൈ ഉദ്ഘാടനം ചെയ്തു.
മഅ്ദിൻ മുംബൈ കോർദോവ സെന്റർ സെക്രട്ടറി ടി. വി. കെ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. വൈസനിയം കോ-ഓർഡിനേറ്റർ സൈനുദ്ധീൻ നിസാമി കുന്ദമംഗലം, കൺവീനർ ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ പ്രസംഗിച്ചു. മശൂദ് മാണിക്കോത്ത്, അസൈനാർ ജ്യോതി, പൈച്ചാർ അബ്ദുള്ള, അഡ്വ. ശഫീഖ് റഹ്മാൻ, ജഹ്ഫർ മുസ്‌ലിയാർ പെരിങ്ങാവ്, കബീർ തൃശൂർ എന്നിവർ സംബന്ധിച്ചു. മുഹമ്മദ ്ജവാദ് മുസ്ത്വഫവി ചൊക്ലി സ്വാഗതവും അഷ്‌റഫ് ഫൗണ്ടൻ നന്ദിയും പറഞ്ഞു.
വൈസനിയത്തിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആസൂത്രണം ചെയ്ത പദ്ധതികൾ ഏകോപിക്കുന്നതിന് വേണ്ടിയാണ് ഓഫീസ് പ്രവർത്തിക്കുക. വിദ്യാഭ്യാസ-ആരോഗ്യ-സാമ്പത്തിക സാംസ്‌കാരിക മേഖലകളിൽ പിന്നാക്കം നിൽക്കുന്ന ഇരുപത് ഉത്തരേന്ത്യൻ ഗ്രാമങ്ങളെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഅ്ദിൻ അക്കാദമി ഏറ്റെടുക്കുന്നുണ്ട്.
വൈസനിയം ഗ്രാമീണ വികസന പദ്ധതിയിലൂടെ ഈ ഗ്രാമങ്ങളിലെ ജീവിത ശൈലിയും വിദ്യാഭ്യാസ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള സഹായങ്ങളാണ് മഅ്ദിൻ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ച് കുട്ടികളെ ബോധവന്മാരാക്കുന്നതിന് രാജ്യത്തെ വിവിധ നഗരങ്ങളിൽ ‘ബട്ടർ ഫ്‌ളൈ ക്യാമ്പയിൻ’ സംഘടിപ്പിക്കും.
വൈസനിയത്തിന്റെ ഭാഗമായി മുംബൈയിൽ മഹബ്ബ ഫെസ്റ്റിവൽ, ഭീകര വിരുദ്ധ സെമിനാർ, സാംസ്‌കാരിക സമ്മേളനം, ടാലെന്റ് സ്‌കാൻ, സൗഹാർദ സമ്മേളനം, ഫാമിലി മീറ്റ്, മാധ്യമ സെമിനാർ തുടങ്ങിയ പരിപാടികൾ നടക്കും.
മൂന്ന് വർഷം നീണ്ട് നിൽക്കുന്ന മഅ്ദിൻ അക്കാദമി വൈസനിയം 2017 ഡിസംബറിലാണ് സമാപിക്കുന്നത്. വിദ്യഭ്യാസം, മതം, സംസ്‌കാരം, സാമ്പത്തികം, ചരിത്രം, കുടുബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ ഇരുപത് വിഭാഗങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ ഏപ്രിൽ 12 ന് സ്വലാത്ത് നഗറിൽ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയാണ് നിർവഹിച്ചത്.