wikki

മലയാളം വിക്കിപീഡിയ പഠന ശിബിരം നടത്തി

മഅ്ദിൻ അക്കാദമി മലയാളം വിക്കിപീഡിയയുമായി ചേർന്ന് വൈസനിയത്തിന്റെ ഭാഗമായി നടത്തിയ പഠന ശിബിരം മഅ്ദിൻ ജാമിഅ മില്ലിയ്യ സ്റ്റഡി സെന്റർ ഡയറക്ടർ ഡോ. ആലസ്സൻകുട്ടി ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടിയിൽ മലയാളം വിക്കിപീഡിയയുടെ സമഗ്രവിവരണവും ലേഖനങ്ങൾ ചേർക്കുന്നതിനും തിരുത്തുന്നതിനുമുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളും വ്യത്യസ്ത സെഷനുകളിലായി അവതരിപ്പിച്ചു. ലാലു മേലേടത്ത്, കെ. സുഹൈറലി, അക്ബറലി ചാരങ്കാവ്, ഇർഫാൻ ഇബ്‌റാഹീം സേട്ട് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
നാലുമണിയോടെ സമാപിച്ച പരിപാടിയിൽ മഅ്ദിൻ മീഡിയാ സ്‌കൂൾ ഡയറക്ടർ ലത്തീഫ് പുവ്വത്തിക്കൽ സ്വാഗതവും എൻ. എം സുഹൈൽ അംജദി നന്ദിയും പറഞ്ഞു.

 

%d bloggers like this: