മഅ്ദിൻ സ്വലാത്ത് സംഗമത്തിന് ഉജ്ജ്വല സമാപനം

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച സ്വലാത്ത് സംഗമത്തിന് ഉജ്ജ്വല സമാപനം.ആയിരങ്ങൾ സംബന്ധിച്ച പരിപാടിയുടെ ഉദ്ഘാടനം കേരള മുസ്്‌ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ് ഉദ്ഘാടനം ചെയ്തു. വിർദുല്ലത്വീഫ്, മുള് രിയ്യ, സ്വലാത്ത്, തഹ്്‌ലീൽ, ഖുർആൻ പാരായണം, പ്രാർത്ഥന, അന്നദാനം എന്നിവ പരിപാടിയുടെഭാഗമായി നടന്നു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകി. പെരുന്നാളിനോടനുബന്ധിച്ച് നിർധനരായ കുടുംബങ്ങൾക്ക് നൽകുന്ന വൈസനിയം ഈദ് എയ്ഡിന്റെ വിതരണോദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു. ഹാജിമാർക്ക് പ്രത്യേക പ്രാർത്ഥന നടത്തി.

സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, കെ.വി തങ്ങൾ കരുവൻതിരുത്തി, സയ്യിദ് ഹുസൈൻ അസ്സഖാഫ്, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സലാം മുസ്്‌ലിയാർ കൊല്ലം, സി.ടി മുഹമ്മദ് മുസ്്‌ലിയാർ, മൂസ മുസ്്‌ലിയാർ മഞ്ഞപ്പറ്റ, സൈതലവി ദാരിമി ആനക്കയം, സുലൈമാൻ സഅ്ദി കാരക്കുന്ന്, ഉസ്്മാൻ മുസ്്‌ലിയാർ മണ്ണാർമല, നജ്്മുദ്ധീൻ സഖാഫി പൂക്കോട്ടൂർ എന്നിവർ സംബന്ധിച്ചു.

%d bloggers like this: