Light-of-madeena (1)

മഅ്ദിൻ ‘ലൈറ്റ് ഓഫ് മദീന’ പ്രകീർത്തന സദസ്സിന് ആയിരങ്ങൾ

മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന പ്രകീർത്തന സദസ്സിന് ആയിരങ്ങൾ. മലേഷ്യയിലെ ഇബ്‌നു സീനാ ഇൻസ്റ്റിറ്റ്യൂട്ടിലെ  ഒമ്പത് അംഗ പ്രകീർത്തന സംഘമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. പതിനൊന്നു കാരന്‍ അദ്ഹമിന്റെ പ്രകടനം വിസ്മയമായി മാറി. സമസ്ത ട്രഷറർ ചിത്താരി ഹംസ മുസ്‌ലിയാർ റബീഅ് ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി എിവർ പ്രഭാഷണം നടത്തി. ഡോ. ഹയൂ മുഹമ്മദ് അമേരിക്ക, ഡോ. യൂസുഫ് ഷവോചിൻ ചായ് ചൈന, സയ്യിദ് മുസ്തഫ ബിൻ മുഹമ്മദ് അസ്സഖാഫ് യമൻ എിവർ മുഖ്യാതിഥികളായി. പരിപാടിയിൽ സയ്യിദ് അഹ്മദുൽ ബുഖാരി ആണ്ട് നേർച്ചയും പരീക്ഷാർത്ഥികൾക്ക് പ്രത്യേക പ്രാർത്ഥനയും നടു. ഖുർആൻ പാരായണം, സ്വലാത്തുാരിയ്യ, വിർദുല്ലത്വീഫ്, ബുർദ പാരായണം, ജനാസ നിസ്‌കാരം, പ്രാർത്ഥന എിവക്ക് പ്രമുഖർ നേതൃത്വം നൽകി. പരിപാടിക്കെത്തിച്ചേർ ആയിരങ്ങൾക്ക് അദാനം വിതരണം ചെയ്തു. സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ഇസ്മാഈൽ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, പി.കെ അബൂബക്കർ മുസ്‌ലിയാർ നരിക്കോട്, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, അഷ്‌റഫ് സഖാഫി കടവത്തൂർ, അബ്ദുള്ളകുട്ടി ബാഖവി, അലിക്കുഞ്ഞി ദാരിമി, അബ്ദുൽ ഗഫൂർ ബാഖവി പെരുമുഖം, ആർ.പി ഹുസൈൻ മാസ്റ്റർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, മുഹമ്മദ് റഫീഖ് അമാനി, ഫൈസൽ അഹ്‌സനി ഉളിയിൽ എിവർ സംബന്ധിച്ചു.