ramadan office-inauguration

മഅ്ദിൻ റമളാൻ പ്രാർത്ഥനാ സമ്മേളനം ജൂലൈ 1 ന് വെള്ളിയാഴ്ച. സ്വാഗത സംഘം ഓഫീസ് തുറന്നു.

ലപ്പുറം:മഅ്ദിൻ അക്കാദമിക്ക് കീഴിൽ എല്ലാ വർഷവും റമളാൻ 27-ാം രാവിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സമ്മേളനം ജൂലൈ 1 വെള്ളിയാഴ്ച സ്വലാത്ത് നഗറിൽ നടക്കും. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എസ്.വൈ.എസ് സുപ്രീം കൗൺസിൽ അംഗം സയ്യിദ് യൂസുഫുൽ ജീലാനി തങ്ങൾ വൈലത്തൂർ നിർവ്വഹിച്ചു. സമസ്ത അദ്ധ്യക്ഷൻ റഈസുൽ ഉലമാ ഇ.സുലൈമാൻ മുസ്്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.വി അബ്ദുറസാഖ് സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി അൽ കാമിലി അഗത്തി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദു ഹാജി വേങ്ങര, വൈ.പി മുഹമ്മദലി ഹാജി എന്നിവർ സംബന്ധിച്ചു.
പ്രാർത്ഥന സമ്മേളനത്തിനായി ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്. വിശാലമായ പന്തൽ നിർമാണം ആരംഭിച്ചു കഴിഞ്ഞു. 5555 അംഗ സന്നദ്ധ സേന പ്രവർത്തന സജ്ജമായിട്ടുണ്ട്. റമളാനിൽ മഅ്ദിൻ അക്കാദമി നടപ്പിലാക്കുന്ന മുപ്പതിന പരിപാടികളുടെ ഭാഗമായി ചരിത്ര പഠനം ഇന്നലെ മഅദിൻ ഗ്രാന്റ് മസ്ജിദിൽ ആരംഭിച്ചു. നാളെ (വെള്ളി) ജുമുഅക്ക് ശേഷം നടക്കുന്ന പ്രഭാഷണത്തിന് വി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി നേതൃത്വം നൽകും. ശനിയാഴ്ച വനിതകൾക്കായി ആരംഭിക്കുന്ന ഹാപ്പി ഫാമിലി സെഷനിൽ സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് ക്ലാസെടുക്കും. നിർധനർക്കുള്ള സഹായ വിതരണോദ്ഘാടനവും ശനിയാഴ്ച നടക്കും.

%d bloggers like this: