Menu Close
madin-menma-programme-watermarked

മഅ്ദിൻ മേൻമ പദ്ധതി ഉദ്ഘാടനം ചെയ്തു.

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന മേൻമ പദ്ധതിയുടെ ഉദ്ഘാടനം ഒ.പി ജിൻഡാൽ യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ ക്വാളിറ്റി അശ്വറൻസ് തലവൻ പ്രൊഫ. അമാനുല്ല ഷാ ഹോംഗോങ്ങ് നിർവഹിച്ചു.

അക്കാദമിക്ക് തലങ്ങളിലും ഭൗതിക സൗകര്യങ്ങളിലും അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പ് വരുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി പരിശീലന പരിപാടികൾ വർക്ക്‌ഷോപ്പുകൾ ഇന്റർനാഷണൽ വിസിറ്റ് പ്രോഗ്രാം എന്നിവ നടക്കും. മഅ്ദിൻ അക്കാദമിയുമായി വിദ്യാഭ്യാസ വിനിമയ ധാരണയിലെത്തിയിട്ടുള്ള വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുടെ പിന്തുണയും ഈ പദ്ധതിക്ക് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. സയ്യിദ് അതാഉല്ല തങ്ങൾ കാസർഗോഡ്, ജഹാംഗീർ ഉസ്മാൻ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേൽമുറി, ബുഖാരി മുഹമ്മദ്, മുഹമ്മദ് ഷരീഫ് സിംഗപ്പൂർ എന്നിവർ സംബന്ധിച്ചു.

 

%d bloggers like this: