Prayer Conference

മഅ്ദിൻ പ്രാർത്ഥനാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ ജൂലൈ ഒന്നിന് വെള്ളിയാഴ്ച നടക്കുന്ന റമളാൻ ഇരുപത്തിയേഴാം രാവ് പ്രാർത്ഥനാ സമ്മേളനത്തിന്റെ പരിപാടികൾക്ക് തുടക്കമായി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി അബൂഹനീഫൽ ഫൈസി തെന്നല, കേരള മുസ്്‌ലിം ജമാഅത്ത് സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ അഹ്്ദൽ മുത്തനൂർ, സൈനുൽ ആബിദീൻ ജീലാനി തങ്ങൾ മൂച്ചിക്കൽ, കെ.സി ്അബൂബക്കർ ഫൈസി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുള്ള സഅ്ദി ഫള്ഫരി, എസ്.എസ.്എഫ് ജില്ലാ പ്രസിഡന്റ് ദുൽഫുഖാറലി സഖാഫി, സീനത്ത് അബ്ദുറഹ്്മാൻ ഹാജി, അബ്ദു ഹാജി വേങ്ങര എന്നിവർ പ്രസംഗിച്ചു.

%d bloggers like this: