മഅ്ദിൻ ദഅ്‌വ ഫെസ്റ്റ് സമാപിച്ചു

മഅ്ദിൻ അക്കാദമിക്ക് കീഴിലുള്ള കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വാ ഫെസ്റ്റായ സർഗോത്സവ് സമാപിച്ചു. പരിപാടി മയോട്ടയിലെ മുൽതഖന്നൂർ ഡയറക്ടർ ശൈഖ് യൂനുസ് മുഖദ്ധർ ഉദ്ഘാടനം ചെയ്തു. ഭീകരവാദവും തീവ്രവാദവും ഇസ്‌ലാം നിശിതമായി എതിർക്കുന്നുവെന്നും ആഗോള തലത്തിൽ ഇസ്ലാമിന്‍റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കു പിന്നിൽ ഇസ്‌ലാമിനെ ശരിയായ വിധം പഠിക്കാത്തവരാണെന്നും കേരളത്തിലെ മത സൗഹാർദ്ദം തങ്ങളെ ഏറെ ആകർഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലകൾക്ക് ഇസ്‌ലാം ഉന്നത സ്ഥാനമാണ് നൽകിയിട്ടുള്ളതെന്നും വിശുദ്ധ ഖുർആൻ കലകൾക്ക് ഏറെ പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഅ്ദിൻ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ പ്രിൻസിപ്പൾ ഇബ്‌റാഹീം ബാഖവി മേൽമുറി അദ്ധ്യക്ഷത വഹിച്ചു. അൽ ഹബീബ് ബാഹസൻ ജമലുല്ലൈലി മയോട്ട മുഖ്യാതിഥിയായിരുന്നു. അഷ്‌റഫ് സഖാഫി പൂപ്പലം, അബ്ദുൽ ജലീൽ അസ്ഹരി മേൽമുറി, അബ്ദുൽ വാരിസ് സഖാഫി മുക്കം, അബ്ദുൽ ഗഫൂർ സഖാഫി കാവനൂർ, ശാക്കിർ സഖാഫി കണ്ണൂർ, മുഹമ്മദ് സ്വാദിഖ് ഫാളിലി ചെമ്മാട്, അബ്ദുൽ ലത്തീഫ് പൂവത്തിക്കൽ, മുസ്ഥഫ മാസ്റ്റർ പന്നിപ്പാറ, മുസ്ഥഫ മാസ്റ്റർ വേങ്ങര, എ.പി ഹംസ ഹാജി മേൽമുറി എന്നിവർ സംബന്ധിച്ചു.

 

%d bloggers like this: