മഅ്ദിൻ ഗ്രാന്റ് മസ്ജിദ് ഇനി വീൽചെയർ സൗഹൃദം

മലപ്പുറം: വീൽചെയറുകളിലെത്തി പള്ളിയിൽ നിസ്‌കരിക്കാൻ പ്രയാസപ്പെടു അംഗപരിമിതർക്ക് സ്വലാത്ത് നഗറിലെ മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ പ്രത്യേകമൊരുക്കിയ സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്തു. അംഗപരിമിതർക്കും പാരാപ്ലീജിയ രോഗം ബാധിച്ച് വീൽചെയറുകളിൽ കഴിയുവർക്കും നിസ്‌കരിക്കാനും പ്രാർത്ഥനയിൽ പങ്ക്‌ചേരുതിനുമുള്ള സൗകര്യങ്ങളാണ് ഗ്രാന്റ് മസ്ജിദിൽ ഒരുക്കിയത്.

മഅ്ദിൻ അക്കാദമിയുടെ ആതുര സേവന സംരംഭമായ ഹോസ്‌പൈസിന്റെ നേതൃത്വത്തിലാണ് മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ വീൽചെയറിലെത്തു രോഗികൾക്ക് സൗകര്യം ഏർപ്പെടുത്തിയത്. താമസിയാതെ മലപ്പുറത്തെ മുഴുവൻ പള്ളികളിലും സ്ഥാപനങ്ങളിലും പൊതുജനപങ്കാളിത്തത്തോടെ സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ഹോസ്‌പൈസ് പ്രവർത്തകർ.
ആരോഗ്യ ബോധവൽക്കരണ രംഗത്ത് ശ്രദ്ധേയമായ ഒ’േറെ പദ്ധതികൾ നടപ്പിലാക്കിയ ഹോസ്‌പൈസ് കഴിഞ്ഞ ദിവസം അരക്കുതാഴെ തളർവർക്കായി സംഘടിപ്പിച്ച പാരാപ്ലീജിയ സ്‌നേഹ മീറ്റിലെത്തിയവരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പള്ളികളിൽ ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുതിന് മുന്നിട്ടിറങ്ങിയത്.
പള്ളിക്കകത്തേക്ക് വീൽചെയറുകൾ കയറ്റുതിന് സൗകര്യപ്രദമായ റാമ്പും അംഗശുദ്ധി വരുത്തുതിന് ആവശ്യമായ ടാപ്പും പള്ളിക്കകത്ത് വീൽച്ചെയറുകളുമാണ് മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ പ്രാഥമികമായി സജ്ജീകരിച്ചിരിക്കുത്. ആവശ്യവേളകളിൽ സഹായമെത്തിക്കുതിനായി ഹോസ്‌പൈസ് വളണ്ടിയർമാരുടെ സേവനവും ഇവിടെയുണ്ടാകും.
മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ നട പരിപാടിയിൽ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അബൂബക്കർ കാമിൽ സഖാഫി അഗത്തി, സൈദലവി സഅദി, ദുൽഫുഖാറലി സഖാഫി, അലവി കോട്ടക്കൽ, അബ്ദുൽ സലീം ആലത്തൂർപടി, മുനീറുൽ ഇസ്‌ലാം പൊൻമള തുടങ്ങിയവർ സംബന്ധിച്ചു.

%d bloggers like this: