മഅ്ദിൻ കാരുണ്യക്കൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ റമളാനിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന കാരുണ്യക്കൈനീട്ടം പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം, സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു.

വിധവാ പെൻഷൻ, ഭക്ഷ്യ വസ്തുക്കൾ, രോഗികൾക്കുള്ള സഹായ ധനം, അനാഥകൾക്കുള്ള സഹായ പദ്ധതി തുടങ്ങിയവയുൾക്കൊള്ളുന്നതാണ് കാരുണ്യക്കൈനീട്ടം. മഅ്ദിൻ അക്കാദമിയുടെ പ്രധാന കാമ്പസിലും വിവിധ ബ്രാഞ്ചുകൾ വഴിയും കാൽ ലക്ഷം കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്യുന്നത്.
അന്ധരായ ആയിരത്തിഅഞ്ഞൂറ് പേർക്കുള്ള സഹായ വിതരണം ജൂൺ 23 ന് വ്യാഴാഴ്ച ഉച്ചക്ക് 2 ന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നിർവ്വഹിക്കും.
തൃശൂർ ജില്ലയിലെ ചിറമനയങ്ങാട് മഅ്ദിൻ ഡ്രീംസ്ട്രീറ്റിൽ നടന്ന പരിപാടിയിൽ പെൻകോ ബക്കർഹാജി അധ്യക്ഷനായിരുന്നു. സയ്യിദ് തഖിയുദ്ധീൻ തങ്ങൾ ലക്ഷദ്വീപ് പ്രാർത്ഥന നിർവ്വഹിച്ചു. എസ്. എസ്.എഫ് തൃശൂർ ജില്ലാ പ്രസിഡണ്ട് ഇസ്്ഹ്ഖ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സിറാജുദ്ധീൻ സഖാഫി കൈപ്പമംഗലം മുഖ്യപ്രഭാഷണം നടത്തി. എം.എം ഇബ്രാഹീം, കുഞ്ഞാപ്പു മാസ്റ്റർ, കമ്മുക്കുട്ടി ഹാജി, അബ്ദുസ്സലാം സഖാഫി കരേക്കാട് സംബന്ധിച്ചു.