art-live

മഅ്ദിൻ ആർട്ടലൈവിന് പ്രൗഢോജ്ജ്വല തുടക്കം

മഅ്ദിൻ അക്കാദമി വൈസനിയം ആഘോഷത്തോടനുബന്ധിച്ച് കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅ സംഘടിപ്പിച്ച ആർട്ടലൈവ് രണ്ടാം എഡിഷന് പ്രൗഢോജ്ജ്വല തുടക്കം. വൈകീട്ട് നാലിന് മഅ്ദിൻ കാമ്പസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സമസ്ത മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ സർഗാത്മക കഴിവുകൾ സമൂഹ നന്മക്ക് ഉപയോഗപ്പെടുത്തണമെന്നും കലാപരിപാടികളും മത്സരങ്ങളും ധാർമ്മികതയിൽ അധിഷ്ഠിതമാക്കാൻ പുതു തലമുറ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിനങ്ങളിലായി നടക്കുന്ന ആർട്ടലൈവ് രണ്ടാം എഡിഷനിൽ ഇന്റർ നാഷണൽ സമ്മിറ്റ്, ഹെഡ് ടു ഹെഡ്, ഇന്റർ നാഷണൽ ഉലമാ ഇന്ററാക്ഷൻ, സെമിനാർ കോമ്പറ്റീഷൻ, പബ്ലിക് പ്രസന്റേഷൻ, തസ്‌നീഫ്, നഷീദ ഈവ്, വോക്കൽ ട്രാൻസലേഷൻ തുടങ്ങി വൈവിധ്യങ്ങളായ അറുപതിന മത്സരങ്ങളിലായി നൂറിലേറെ വിദ്യാർത്ഥികൾ മാറ്റുരക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുൽ ഖാദിർ ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ, കോഴിക്കോട് ജില്ലാ എസ്.എം.എ പ്രസിഡന്റ് കെ.വി തങ്ങൾ കരുവൻതിരുത്തി, ഇബ്‌റാഹീം ബാഖവി മേൽമുറി, മൂസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബ്ദുൽ ഹമീദ് മാസ്റ്റർ , ആലി ഹസ്സൻ കുട്ടി, ലത്തീഫ് പൂവത്തിക്കൽ, സൈതലവിക്കോയ മാസ്റ്റർ പ്രസംഗിച്ചു. അബൂബക്കർ സഖാഫി കുട്ടശ്ശേരി, ദുൽഫുഖാറലി സഖാഫി മേൽമുറി, മുഹമ്മദലി സഖാഫി നിലമ്പൂർ, അബൂബക്കർ പറപ്പൂർ, അസ്‌ലം സഖാഫി മൂന്നിയൂർ സംബന്ധിച്ചു. ശിഹാബുദ്ധീൻ വേങ്ങര സ്വാഗതവും ഷാഫി തെന്നല നന്ദിയും പറഞ്ഞു.

 

%d bloggers like this: