മഅ്ദിൻ അക്കാദമിയുടെ നേതൃ ത്വത്തിൽ മൊറോക്കോയിൽ ഇബ്‌നുബത്തൂത ഗവേഷണ കേ ന്ദ്രം ആരം ഭിച്ചു

അഗാ ദിർ (മൊ റോക്കൊ): ലോക സഞ്ചാരിയും നിര വധിത വണ ഇന്ത്യസന്ദർ ശിക്കുകയും ചെയ്ത
ഇബ്‌നുബത്തൂത യുടെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാടായ മൊറോക്കോയിൽ സാംസ്‌കാരിക –
പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മലപ്പുറം മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർ
ഷികമായ വൈസനിയത്തോടനുബന്ധിച്ച് മൊറോക്കോയിലെ ഏ റ്റവും പ്രധാനപ്പെട്ട സർവ്വകലാശാലകളിലൊന്നായ
അഗാദിർ ഇന്റർ നാഷനൽ യൂണിവേഴ്‌സിറ്റിയിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
അഗാദിർ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യു.എൻ അലയൻസ് ഓഫ് സിവിലൈസേഷൻ
ത ലവൻ നാസിർ അബ്ദുൽ അസീസ് അൽ നാസർ, അഗാദിർ ഗവർ ണർ സ്വാലിഹ് അൽ മലൂകി,
മഅ്ദിൻ അക്കാദമി ചെയർ മാൻ സയ്യിദ് ഇബ്‌റഹീമുൽ ഖലീലുൽ ബുഖാരി, അഗാദിർ യൂണി
വേഴ്‌സിറ്റി പ്രസിഡ് ഡോ. അസീസ് ബോസ്‌ലിഖാൻ, ഇന്തോനേഷ്യൻ അംബാസിഡർ ഷരീഫ്
സംസൂരി, റഷ്യൻ അംബാസിഡർ വലറി വൊറോബിയേവ്, അഗാദിർ യൂണിവേഴ്‌സിറ്റി അന്താരാഷ്ട്ര
വിഭാഗം ത ലവൻ മുഹമ്മദ് മുഹ്‌യിദ്ദീൻ എ ന്നിവർ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്‌കാരിക വിനിമയം, സൗഹാർ ദ്ദ പാര മ്പര്യം എ ന്ന വിഷയത്തിൽ
നടന്ന സെമിനാർ യു. എൻ അലയൻസ് ഓഫ് സിവേലൈസേഷൻ വക്താവ് നിഹാൽ സാദ് (ന്യൂ
യോർ ക്ക്) ഉദ്ഘാടനം ചെയ്തു. റവാദ് മെഹ്‌യൂബ് (യു.കെ), അഹദ് ഷാ (യു.എ സ്), തൻവീർ ഹുസൈൻ
(ജോർ ദാൻ), ഡോ. അസിദാൻ അ്ബ്ദുൽ ജബ്ബാർ (മലേഷ്യ), മഅ്ദിൻ അന്താരാഷ്ട്ര പഠ ന വി
ഭാഗം ഡയറക്ടർ മാരായ ഡോ. അബ്ബാസ് പനക്കൽ, ഉമർ മേൽമുറി, ഡോ. ഇലിയാസ് മജ്ദുലിൻ (മൊറോക്കോ)
എ ന്നിവർ പ്രബന്ധങ്ങൾ അവത രിപ്പിച്ചു.
മഅ്ദിൻ വൈസനിയത്തോടനുബന്ധിച്ചുള്ള മലബാർ പഠ ന-ഗവേഷണ സംരംഭ ങ്ങളുടെ ഭാഗമായാണ്
ഇബ്‌നുബത്തൂത സെന്റർ ആരംഭിച്ചിട്ടുളളത്. അഗാദിർ യൂണിവേഴ്‌സിറ്റിയിലും മലപ്പുറം മഅ്
ദിൻ കാമ്പസിലും സെന്റർ ഓഫീസുകൾ പ്രവർ ത്തിക്കും. ഇബ്‌നുബത്തൂത്തയുടെ സഞ്ചാരം, അതിന്റെ
സാംസ്‌കാരിക പ്രധാന്യം എ ന്നിവയെക്കുറിച്ചുള്ള വാർഷിക സമ്മേളനങ്ങൾ നടത്തുക, ഇബ്‌നു
ബത്തുത്തയെപ്പോലെ കേര ളത്തിലെത്തിയ മറ്റുസഞ്ചാരികളെക്കുറിച്ച് പഠിക്കുക, ഗവേഷണങ്ങൾ പ്ര
സിദ്ധീകരിക്കുക, ഗവേഷകരുടെ പര സ്പര സന്ദർ ശനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്
സെന്ററിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് അഗാദിർ യൂണിവേഴ്‌സിറ്റി പ്രസിഡ് ഡോ. അസീസ്
ബോസ്‌ലിഖാന്റെ നേതൃത്വത്തിലുള്ള ഗവേഷകർ കഴിഞ്ഞ ഡിസംബറിൽ കേര ളത്തിലെത്തിയിരുന്നു.
ഇബ്‌നുബത്തൂതയുടെ ജന്മസ്ഥലവും അദ്ദേഹം യാത്രആരംഭിച്ച പട്ട ണവുമായ താൻജീറിൽ
മഅ്ദിൻ ചെയർ മാൻ സന്ദർശനം നടത്തി.

%d bloggers like this: