മഅ്ദിന്‍ ‘വൈസനിയം’ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്ഷിറകാഘോഷമായ ‘വൈസനിയം’ ഏപ്രില്‍ 12ന് വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി ശ്രി. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ശിവകുമാര്‍ മുഖ്യാഥിതിയായിരിക്കും. തുടര്ന്നു ള്ള ദിവസങ്ങളില്‍ നടക്കുന്ന വിവധ പരിപാടികള്ക്ക്ര ശേഷം 16ന് ആത്മീയ മഹാസംഗമത്തോടെ ഉദ്ഘാടന സമ്മേളനത്തിന് സമാപനമാവും.

വിദ്യാഭ്യാസം, മതം, സംസ്‌കാരം, സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ ഇരുപത് വിഭാഗങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനമാണ് ഏപ്രില്‍ 12ന് നടക്കുന്നത്. വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന പരിപാടിയില്‍ മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
13ന് രാവിലെ 9 മണിക്ക് വൈകീട്ട് 5 മണിക്ക് സാമൂഹ്യ സുരക്ഷാ സംഗമം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാശനോദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ശ്രി. ശിബു ബേബി ജോണ്‍ നിര്വ്വോഹിക്കും. 14ന് നടക്കുന്ന ഇന്റര്നാചഷനല്‍ നോളജ് റിട്രീറ്റ് ന്യൂനപക്ഷ നഗര വികസന വകുപ്പ് മന്ത്രി ബഹു. മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. മലേഷ്യന്‍ സര്ക്കാപറിന്റെ സാമൂഹിക-സാംസ്‌കാരിക ഉപദേഷ്ടാവും ഇന്റര്നാ്ഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രസിഡണ്ടുമായ ശ്രീ ഡോ. റഈസ് യതീം മുഖ്യാഥിതിയായിരിക്കും. മഅ്ദിന്‍ അക്കാദമിയുമായി അക്കാദമിക് തലത്തില്‍ ധാരണയിലെത്തിയിട്ടുള്ള അന്താരാഷ്ട്ര സര്വ്വകകലാശാലകളുടെ പ്രതിനിധികള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ പുതിയ വിദ്യാഭ്യാസ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാവും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

15ന് യുവ ഗവേഷക സംഗമം മന്ത്രി എ.പി അനില്കു്മാര്‍ ഉദ്ഘാടനം നിര്വ്വകഹിക്കും. ആദം കെല്വിസക് (ബ്രിട്ടന്‍) മുഖ്യാതിഥിയായിരിക്കും. 16 ന് നടക്കുന്ന ആത്മീയ മഹാസംഗമത്തില്‍ വിദേശ പ്രതിനിധികള്ക്കു പുറമെ സമസ്തയുടെ പ്രമുഖരായ എല്ലാ നേതാക്കളുടെയും സാനിധ്യമുണ്ടാകും. സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ.സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്മാബന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വൈസനിയം സന്ദേശം നല്കുംന. മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മജ്‌ലിസു റസൂലുല്ലായുടെ തലവന്‍ ശൈഖ് ഹബീബ് ജിന്താള്‍, അല്‍ ഇസ്‌റുന്നബി ചാനല്‍ സ്ഥാപകന്‍ ഹബീബ് അബ്ദുര്റജഹ്മാന്‍ അസ്സഖാഫ്, യമനിലെ ഈമാന്‍ യൂണിവേഴ്‌സിറ്റിയിലെ അബ്ദുല്ലാ മുഹമ്മദ് അല്‍ ഖബീസി തുടങ്ങിയവര്‍ സംബന്ധിക്കും.

വൈസനിയം ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നോടിയായുള്ള വിവിധ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. 10 ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ഭിന്ന ശേഷി സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈസനിയം സന്ദേശയാത്രകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രയാണം നടത്തിവരുന്നു.
സ്വലാത്ത് നഗറില്‍ നടന്ന ചടങ്ങില്‍ സമസ്ത അധ്യക്ഷന്‍ റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ പതാകയുയര്ത്തി . സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, എസ.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, വി.പിഎം ഫൈസി വില്ല്യാപള്ളി, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, പ്രൊഫ.കെ.എം.എ റഹീം സാഹിബ്, കെ.പി എച്ച് തങ്ങള്‍, അബ്ദുല്‍ റഷീദ് സഖാഫി പത്തപ്പിരിയം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, എന്നിവര്‍ സംബന്ധിച്ചു.

സമ്മേളനത്തിനായുള്ള പ്രധാന വേദിയുടെ നിര്മാ്ണ പ്രവര്ത്തനനങ്ങള്‍ സ്വലാത്ത് നഗറില്‍ ആരംഭിച്ചു കഴിഞ്ഞു.
2017 ഡിസംബറിലാണ് ‘വൈസനിയം’ സമാപിക്കുന്നത്. മൂന്നു വര്ഷ2ത്തെ പദ്ധതികളുടെ പ്രഖ്യാപനം ഉദ്ഘാടന സമ്മേളനത്തില്‍ നടക്കും.

വൈസനിയം പരിപാടികള്ക്കാകയുള്ള ഹെല്‌്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്: 9633158822, 9946623412, 9562451461. ഇ മെയില്‍:vicennium@mahdinonline.com

 

Flag Hoisted for VIcennium
മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം ഉദ്ഘാടന സമ്മേളനത്തിന്റെ പതാകഉയര്‍ത്തല്‍ കര്‍മം സമസ്ത അധ്യക്ഷന്‍ റഈസുല്‍ ഉലമാ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു.

 

%d bloggers like this: