മഅ്ദിന്‍ വിത്തും കൈക്കോട്ടും പദ്ധതി ഒന്നാം ഘട്ട വിളവെടുപ്പ് നടത്തി

മലപ്പുറം : മഅ്ദിന്‍ അക്കാദമിയുടെ കാര്‍ഷിക രംഗത്തെ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഒന്നാംഘട്ട വിളവെടുപ്പ് മലപ്പുറം അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ റസിയ.ടി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ക്യാന്പസില്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച അടുക്കളത്തോട്ടത്തില്‍ ചിരങ്ങ, മത്തന്‍, വെണ്ട, പയര്‍, ചീര എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. വിളവെടുത്ത പച്ചക്കറികള്‍ ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉവൈസ് അരിന്പ്ര, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, കോഓര്‍ഡിനേറ്റര്‍ അബ്ദുള്ള മേല്‍മുറി, നിയാസുദ്ദീന്‍ ആലത്തൂര്‍പടി എന്നിവര്‍ സംബന്ധിച്ചു.

 

%d bloggers like this: