മഅ്ദിന്‍ അലുംനി അസംബ്ലി സമാപിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമി ശരീഅത്ത്, ദഅ്വ കോളേജ് അലുംനി അസംബ്ലി സമാപിച്ചു. സമാപന സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ബുഖാരി അധ്യക്ഷത വഹിച്ചു.

ദഅ്ത്ത ട്രൈനിംഗ്, സൈക്കോ തസവ്വുഫ്, പഠനം, അധ്യാപനം സെഷനുകള്‍ക്ക് സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, അബ്ദുറശീദ് സഖാഫി ഏലംകുളം, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് വി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറന്പ്, ശഫീഖുറഹ്മാന്‍ മിസ്ബാഹി, അബ്ദുറസാഖ് സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു.