മഅ്ദിന്‍ അക്കാദമി പുസ്തകങ്ങള്‍ ശേഖരിക്കുന്നു

മലപ്പുറം: വായനാദിനത്തിന്‍റെ ഭാഗമായി മഅ്ദിന്‍ അക്കാദമി പുസ്തകങ്ങള്‍ ശേഖരിക്കുന്നു. ഉപയോഗ ശൂന്യമായ പുസ്തകങ്ങളും മറ്റും ഏറ്റെടുത്ത് വായനക്കാര്‍ക്ക് ഉപകാരപ്രദമാവുന്ന വിധം സംരക്ഷിക്കുന്ന പദ്ധതിക്കാണ് മഅ്ദിന്‍ അക്കാദമി രൂപം കൊടുക്കുന്നത്. മഅ്ദിന്‍ മാനുസ്ക്രിപ്റ്റ് ചെയര്‍മാനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് ചെയര്‍മാനായുള്ള സമിതി ഇതിന് നേതൃത്വം നല്‍കും. പുസ്തക സംരക്ഷണത്തിനും വായന പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ കേന്ദ്രങ്ങളില്‍ ഉല്‍ബോധനവും ക്യാന്പും സംഘടിപ്പിക്കും.

വായനാ ദിനത്തിന്‍റെ ഭാഗമായി നടന്ന പരിപാടി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ഡോ. കെ.കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു വായനക്ക് ഇസ്്ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ ഒന്നാമത്തെ അദ്ധ്യായം തന്നെ വായനയുടെ മാഹാത്മ്യം പ്രതിപാദിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍ സഖാഫി, അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുല്‍ ജലീല്‍ അസ്്ഹരി എന്നിവര്‍ പ്രസംഗിച്ചു.

%d bloggers like this: