മഅ്ദിന്‍ അക്കാദമിയുടെ യമന്‍ പര്യടനം.

തരീം(യമന്‍): മഅ്ദിന്‍ അക്കാദമിയുടെ നോളേജ് ഹണ്ട് പഠന പര്യടനത്തിന്‍റെ ഭാഗമായുള്ള യമന്‍ പര്യടനം ആരംഭിച്ചു. വിവിധ തുറകളില്‍ നിന്നുള്ള 36 പേരടങ്ങിയ സംഘത്തിന് യമന്‍ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റി പ്രതിനിധികളുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

കേരളത്തിലെ മുസ്ലിം ചരിത്രവുമായി ഏറെ ബന്ധമുള്ള ഹളര്‍മൗത്തിലെ തരീമില്‍ ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര ഇസ്ലാമിക് കോണ്‍ഫറന്‍സ്, ചരിത്ര നഗരികളിലെ സന്ദര്‍ശനം, പണ്ഡിതന്മാരും ചരിത്ര വിദഗ്ധരുമായുള്ള കൂടിക്കാഴ്ച, ഇന്തോ-യമന്‍ ബന്ധം സംബന്ധിച്ച ഗവേഷണം എന്നിവയാണ് ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന പത്തു ദിവസം നീളുന്ന പര്യടനത്തിലെ പ്രധാന പരിപാടികള്‍.
കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ സംസ്കാരവും ജീവിതവും രൂപപ്പെടുത്തുന്നതില്‍ യമനില്‍ നിന്നെത്തിയ പണ്ഡിതന്മാരും പ്രവാചക കുടുംങ്ങളും ഏറെ സംഭാവനകളാണ് ചെയ്തിട്ടുള്ളത്. മുപ്പതോളം പ്രവാചക കുടുംബങ്ങള്‍ കടല്‍കടന്ന് കേരളത്തിലെത്തുകയുണ്ടായി. മാപ്പിളമാരുടെ വേഷ-ത്തിലും ആരാധനാ രീതികളിലുമൊക്കെ യമന്‍ ബന്ധത്തിന്‍റെ സ്വാധീനം കാണാം. നൂറ്റാണ്ടുകളുടെ ഈ ബന്ധത്തെപ്പറ്റി ഹളര്‍മൗത്തിന്‍റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് വിശദപഠനവും നോളജ്ഹണ്ടിന്‍റെ ഭാഗമായി നടത്തുന്നുണ്ട്. തരീമിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള ബന്ധത്തെക്കുറിച്ചുള്ള മാന്യുസ്ക്രിപ്റ്റുളും പുരാതന രേഖകളും സംഘം പരിശോധിക്കുന്നുണ്ട്.
ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റി സ്ഥാപകനും അന്താരാഷ്ട്ര പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ശൈഖ് ഹബീബ് ഉമറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ ഉദ്ഘാടന സംഗമത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീ-മുല്‍ ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ചരിത്രത്തില്‍ യമനും ദക്ഷിണേന്ത്യയുമായുള്ള ഊഷ്മള ബന്ധ-ത്തിന്‍റെ പ്രതിനിധികളായാണ് തങ്ങള്‍ ഈ സംഗമത്തിനെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറ-ഞ്ഞു.
ഹളര്‍മൗത്ത് സമാധാനത്തിന്‍റെ നഗരമാണ്. പാരന്പര്യത്തിലധിഷ്ഠിതമായ ഇസ്ലാമിക സംസ്കൃതി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാനും സഹവര്‍ത്തിത്വത്തില്‍ ജീവിക്കാനുമാണ് പഠിപ്പിക്കുന്നത്. അറിവിന്‍റെയും പാണ്ഡിത്യത്തിന്‍റെയും നഗരമായ ഹളര്‍മൗത്തില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവര്‍ അതുകൊണ്ടു തന്നെ രാജ്യ-ത്തിന്‍റെ സൗഹൃദപൂര്‍ണമായ ജീവിതത്തിന് ഏറെ സംഭാവനകള്‍ നല്‍കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ വന്‍കരകളിലെ അന്പതിലധികം രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി പ്രബന്ധമവതരിപ്പിച്ചു. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീ-സ്, ശൈഖ് ഹബീബ് അലി മശ്ഹൂര്‍, ശൈഖ് ഹബീബ് അലി ജിഫ്രി, ശൈഖ് ഹബീബ് മുഹമ്മദ് അബ്ദുര്‍റ-ഹ്മാന്‍ സഖാഫ് എന്നിവര്‍ സംബന്ധിച്ചു.