ponmala (1)

ഭൂരിപക്ഷവും ന്യൂനപക്ഷവും ശത്രുക്കളല്ല; ഡോ. എം.ജി.എസ് നാരായണൻ

ഭൂരിപക്ഷവും ന്യൂനപക്ഷവും പരസ്പര ശത്രുക്കളല്ലെന്നും അവരന്യോന്യം പൂരകങ്ങളായി വർത്തിക്കണമെന്നും ഡോ. എം ജി എസ് നാരായണൻ പ്രസ്താവിച്ചു. ഐ. എ. .എം. ഇ സംസ്ഥാന കലോത്സവം മലപ്പുറം മഅ്ദിൻ അക്കാദമിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭൂരിപക്ഷം, ന്യൂനപക്ഷത്തെ സ്‌നേഹപൂർവ്വം വളർത്തേണ്ട ചുമതല സ്വയം ഏറ്റെടുക്കണം. അതേ സമയം ന്യൂനപക്ഷം. ഭൂരിപക്ഷത്തോട് സ്‌നേഹാദരവുകളോടെ വർത്തിക്കണം. പുരാതനവും ആധുനികവുമായ വിദ്യാഭ്യാസ പ്രക്രിയകളിൽ ധർമ്മത്തിനും സദാചാരത്തിനും മുൻഗണന ഉണ്ടെന്ന കാര്യം നാം വിസ്മരിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ മുഖ്യാതിഥിയായി.സി മുഹമ്മദ് ഫൈസി, കെ പി രാമനുണ്ണി, കൊമ്പം കെ.പി മുഹമ്മദ് മുസ്‌ലിയാർ, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് സാഹിബ്, ഉബൈദ് സഖാഫി, വി.എം കോയ മാസ്റ്റർ, അബ്ബാസ് പനക്കൽ, ഒ.എം തരുവണ, സൈനുദ്ധീൻ നിസാമി കുന്ദമംഗലം എന്നിവർ പങ്കെടുത്തു.
സി. ബി. എസ്. ഇ ബെസ്റ്റ് മെന്റർ അവാർഡ് ജേതാവ് കെ.എം അബ്ദുൽ റഷീദ്, ടി.കെ ഉണ്ണിക്കൃഷ്ണൻ, നാഷണൽ ടീച്ചേഴ്‌സ് അവാർഡ് ജേതാവ് നിയാസ് ചോല, മലപ്പുറം മുനിസിപ്പൽ കൗൺസിലർ മുസ്‌ലിയാർ സജീർ എന്നിവരെ സദസ്സിൽ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡ് നൽകി. ഐ.എ.എം.ഇ ബെസ്റ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അവാർഡ് അബ്ദുൽ റഹിമാൻ.പി.സി, ഡെഡിക്കേറ്റഡ് സർവ്വീസ് അവാർഡ് പി. ഉണ്ണിപ്പോക്കർ മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ പൂനൂർ, ആർട്‌സ് അൻഡ് സ്‌പോർട്‌സ് കോ-ഓർഡിനേറ്റർ അവാർഡ് കെ. അബ്ദുൽറഹിമാൻ ചെമ്മങ്കടവ് എന്നിവർക്ക് വിതരണം ചെയ്തു. പ്രൊഫ. കെ. കോയട്ടി മാസ്റ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഐ.എ.എം.ഇ സ്വാഗതവും കെ.കെ. ഷമീം ഐ.എ.എം.ഇ അഡ്മിനിസ്‌ട്രേറ്റർ നന്ദിയും പറഞ്ഞു.

 

%d bloggers like this: