ബറാഅത്ത് ആത്മീയസംഗമം വെള്ളിയാഴ്ച സ്വലാത്ത് നഗറില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സ്വലാത്ത് നഗറില്‍ ബറാഅത്ത് ആത്മീയ സംഗമവും സ്വലാത്ത് മജ്ലിസും സംഘടിപ്പിക്കും. വൈകുന്നേരം നാലിന് യാസീന്‍ പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ വിര്‍ദുല്ലത്വീഫ്, തസ്ബീഹ് നിസ്കാരം, തഹ്ലീല്‍, ജനാസ നിസ്കാരം, സ്വലാത്തുന്നാരിയ്യഃ, ക്ഷേമായ്ശ്വര്യത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, അന്നദാനം എന്നിവ നടക്കും. പരിപാടികള്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ബുഖാരി നേതൃത്വം നല്‍കും.

ഉച്ചക്ക് 2.30ന് റമളാന്‍ 27ാം രാവില്‍ മലപ്പുറം സ്വലാത്ത്നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്‍റെ സ്വാഗതസംഘ സന്പൂര്‍ണ മീറ്റിംഗും വളണ്ടിയേഴ്സ് സംഗമവും നടക്കും.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറന്പ്, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, വി.എം. കോയ മാസ്റ്റര്‍ കിണാശ്ശേരി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിക്കും.