Muharram Conference

ബദ്‌രീങ്ങളുടെ സ്മരണകളുയർത്തി സ്വലാത്ത്‌നഗറിൽ ആത്മീയ സംഗമം

മലപ്പുറം: ബദ്ർ ദിനത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ബദ്ർ അനുസ്മരണ-ആത്മീയ സംഗമത്തിൽ ആയിരങ്ങൾ ഒത്തുകൂടി. ളുഹർ നിസ്‌കാരത്തോടെ ആരംഭിച്ച  പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, ബദ്‌രീങ്ങളുടെ നാമങ്ങൾ ഉരുവിട്ടുള്ള പ്രാർത്ഥന, മൗലിദ് പാരായണം, ബദ്ർ ബൈത്ത്, യാസീൻ, സമൂഹ നോമ്പുതുറ എന്നിവ നടന്നു.

പരിപാടികൾക്ക് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകി. മർകസ് മാനേജർ സി.മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. വി. അബ്ദുൽ ജലീൽ സഖാഫി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട്, അബ്ദു ഹാജി വേങ്ങര എന്നിവർ സംബന്ധിച്ചു.

 

%d bloggers like this: