ഫിയസ്ത അറബിയ്യഃ മുല്തഖത്വലബ സംഘടിപ്പിച്ചു

മലപ്പുറം: അറബി ഭാഷാ ദിനാചരണത്തിന്‍റെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ഫിയസ്ത അറബിയ്യ മുല്‍തഖത്വലബ പരിപാടി സമസ്ത കേന്ദ്ര ഉപാധ്യക്ഷനും കാസര്‍ഗോഡ് ജാമിഅ സഅദിയ്യ പ്രിന്‍സിപ്പലുമായ എ.കെ. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അറബി പദോല്‍പത്തി ശാസ്ത്രവും, വ്യാകരണവും ഭാഷയുടെ അടിസ്ഥാന ഘടകങ്ങളാണെന്നും ആഗോള വിജ്ഞാനത്തിലെ വലിയൊരു ശതമാനം അറബി ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഉബൈദുള്ള നദ്വി മുഖ്യപ്രഭാഷണം നടത്തി.

എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍, ശഫീഖുറഹ്മാന്‍ മിസ്ബാഹി പ്രസംഗിച്ചു.

%d bloggers like this: