meelad

പ്രൗഢമായി മലപ്പുറത്ത് മൗലിദ് സദസ്സ്

ജനകീയ കൂട്ടായ്മയിൽ മഅ്ദിൻ അക്കാദമി മലപ്പുറം കോട്ടപ്പടി മാർക്കറ്റിൽ നടത്തിയ മൗലിദ് സംഗമം ശ്രദ്ധേയമായി. രാവിലെ 10 ന് അരംഭിച്ച പരിപാടി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയും നീതിയും പ്രവാചകാധ്യാപനങ്ങളിൽ സുപ്രധാനമായിരുന്നു. അതിന് വേണ്ടി നിലകൊണ്ട പ്രവാചകർ(സ)യുടെ ദർശനങ്ങൾ ലോകത്തിന് എക്കാലത്തും പാഠമാണ്. ഈ ഐക്യവും ഒത്തൊരുമയും എക്കാലത്തും നിലനിൽക്കണം അതിലൂടെ സമൂഹത്തിന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും ഈ മീലാദ് അതിന് നിമിത്തമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ആയിരങ്ങൾക്ക് ഭക്ഷണ വിതരണവും നടത്തി.

ഇബ്‌റാഹീം ബാഖവി മേൽമുറി മീലാദ് സന്ദേശപ്രഭാഷണം നടത്തി. ബുർദ മജ്‌ലിസ്, ഉത്‌ബോദനം, മൗലിദ് സദസ്സ്, എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് പ്രസിഡന്റ് ദുൽഫുഖാറലി സഖാഫി, ശൗക്കത്തലി സഖാഫി മണ്ണാർക്കാട്, സൈതലവി സഅ്ദി, അബ്ദുള്ള കോണോംപാറ, ബഷീർ സഅ്ദി വയനാട്, കുന്നത്ത് കുഞ്ഞാൻ ഹാജി, രായീൻകുട്ടി ഹാജി, മുസ്തഫ കോതടി, പ്രസംഗിച്ചു.

%d bloggers like this: