പുരാ രേഖകളുടെ സംരംക്ഷണത്തിന് ആഹ്വാനം ചെയ്ത് കേംബ്രിജ് മാന്യുസ്ക്രിപ്റ്റ് കോണ്ഫയറന്സ്ം സമാപിച്ചു

കേംബ്രിജ് യൂണിവേഴ്സിറ്റി (യു.കെ): ഇസ്ലാമിക പുരാരേഖകളുടെ സംരംക്ഷണത്തിന് ആഹ്വാനം ചെയ്ത് 10ാമത് അന്താരാഷ്ട്ര മാന്യുസ്ക്രിപ്റ്റ് സമ്മേളനം സമാപിച്ചു. ‘ സംഘര്‍ഷ ഭൂമിയിലെ പുരാരേഖകള്‍’ എന്നതായിരുന്നു ഈ വര്‍ഷത്തെ സമ്മേളന പ്രമേയം.
87 രാജ്യങ്ങളിലെ അന്പതിലധികം സര്‍വ്വകലാശാലകളുടെയും അത്രതന്നെ മാന്യുസ്ക്രിപ്റ്റ് കേന്ദ്രങ്ങളുടെയും പ്രതിനിധികള്‍ സംബന്ധിച്ച പരിപാടി ലോക തലത്തില്‍ തന്നെ ഈ വിഷയത്തിലുള്ള ഏറ്റവും വലിയ കൂട്ടായ്മയായിരുന്നു. ഇന്ത്യന്‍ പ്രതിനിധികളായി അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ സംബന്ധിച്ചു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളിലെ മനുഷ്യക്കുരുതിയെപ്പോലെത്തന്നെ ആശങ്കപ്പെടുത്തുന്നതാണ് പുരാരേഖകളുടെ നാശമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാലും മതവിഭാഗീയ പ്രശ്നങ്ങളിലും നശിപ്പിക്കപ്പെടുന്ന പുരാരേഖകള്‍ പകരമില്ലാത്തവയാണ്. എ്യെരാഷ്ട്ര സഭയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഈ മേഖലയില്‍ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇസ്ലാമിക പുരാ രേഖകളുടെ കാര്യത്തില്‍ സമൂഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മുന്‍ഗാമികളുടെ ജീവിതത്തിന്‍റെ പ്രകാശനങ്ങളാണ് മാന്യുസ്ക്രപ്റ്റുകള്‍. നൂറ്റാണ്ടുകളായി സമൂഹത്തെ നന്മയുടെ പാതയിലൂടെ മുന്നോട്ടു നയിക്കുന്ന അപൂര്‍വ്വ ഗ്രന്ഥങ്ങളും അമൂല്യ രേഖകളും ചിതലരിച്ചു കൊണ്ടിരിക്കുന്നത് വേദനാജനകമാണ്. വ്യക്തികളും കുടുംബങ്ങളും പള്ളികളടക്കമുള്ള മത സ്ഥാപനങ്ങളും കൈവശം വെക്കുന്ന പുരാരേഖകള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതേ മാതൃകയില്‍, പാരന്പര്യ വിശ്വാസ ധാരയോടുള്ള എതിര്‍പ്പ്മൂലം മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗം വിലപ്പെട്ട മാന്യസ്ക്രിപ്റ്റുകളെ ഇല്ലാതെയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പൂര്‍വ്വകരായ മഹത്തുക്കളുടെ ജീവിതവും ദര്‍ശനവുമുള്‍ക്കൊള്ളുന്ന ഇത്തരം ആസാറുകള്‍ കുഴിച്ചു മൂടി അത് ഉള്‍ക്കൊള്ളുന്ന തത്വങ്ങളെ ഹനിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രവണതയെ ഇല്ലാതാക്കി ആസാറകള്‍ സംരക്ഷിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്കു കീഴിലുള്ള ഹെറിറ്റേജ് സെന്‍റെ പുരാരേഖകള്‍ ശേഖരിക്കുന്നതിലും സംരംക്ഷിക്കുന്നതിലും സ്വീകരിച്ച കാര്യങ്ങള്‍ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ദക്ഷിണേന്ത്യയില്‍ പുരാരേഖകളെക്കുറിച്ചുള്ള പരിശീന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മഅ്ദിന്‍ മാന്യസ്ക്രിപ്റ്റ് ഫൗണ്ടേഷന്‍റെ പ്രൊജക്ട് ചെയര്‍മാന്‍ സ്യ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അവതരിപ്പിച്ചു. കേംബ്രിജ് ഇസ്ലാമിക് മാന്യുസ്ക്രിപ്റ്റ് അസോസിയേഷനുമായി നേരത്തെ ഉണ്ടാക്കിയ സഹകരണ കരാറിന്‍റെ അടിസ്ഥാനത്തിലാണിത്.
മാന്യുസ്ക്രിപ്റ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ചാള്‍സ് മെല്‍വിലെ, ചെയര്‍മാന്‍ അന്‍റോണിയോ റൊമിനോ റൊമന്‍, ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ അന്‍ഡ്രാസ് റില്‍മെയര്‍, യു,എസ് മേരി വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ. നബില്‍ അല്‍ തിക്രിതി, ജപ്പാന്‍ അകിത യൂണിവേഴ്സിറ്റിയിലെ ഡോ. സ്കോട്ട് മേറിസണ്‍, യു.എസ് സെന്‍റ് ജോണ്‍സ് യൂണിവേഴ്സിറ്റിയിലെ ഫാദര്‍ കൊളംബ സ്റ്റ്യുവാര്‍ട്ട്, ഒറിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഡേവിഡ് ഹോളന്‍ബര്‍ഗ്, ബ്രിട്ടീഷ് ലൈബ്രറിയിലെ കൊര്‍ഡെല്ല റൊഗേര്‍സന്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ പ്രതിനിധികളായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി, അബ്ദു റഹിമാന്‍ സഖാഫി എഴൂര്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
കേംബ്രിജ് ഫാക്കല്‍റ്റി ഓഫ് ഏഷ്യന്‍ ആന്‍റ് മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസിനു കീഴിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ്, ഇസ്ലാമിക് മാന്യസ്ക്രിപ്റ്റ്സ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

%d bloggers like this: