palliative

നിത്യരോഗികൾക്ക് സ്‌നേഹ വിരുന്നൊരുക്കി മഅ്ദിൻ വിദ്യാർത്ഥികൾ

മലപ്പുറം: യാതനകളനുഭവിക്കുന്ന നിത്യരോഗികൾക്ക് സ്‌നേഹ വിരുന്നൊരുക്കി മഅ്ദിൻ വിദ്യാർത്ഥികൾ മാതൃകയായി. പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി മേൽമുറി മഅ്ദിൻ പബ്ലിക് സ്‌കൂൾ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളാണ് സ്‌നേഹവിരുന്നുമായെത്തിയത്. മലപ്പുറം വലിയങ്ങാടിയിൽ നടന്ന പരിപാടിയിൽ മലപ്പുറം മുനിസിപ്പൽ ചെയർപേഴ്‌സൺ സി.എച്ച് ജമീല ടീച്ചർ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വേദന തിരിച്ചറിയുന്നതാണ് വിദ്യാഭ്യാസത്തിന്റെ ആദ്യപാഠമെന്നും അത് തിരിച്ചറിഞ്ഞ് വിദ്യാർത്ഥികൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അവർ പറഞ്ഞു.

വലിയങ്ങാടി പാലിയേറ്റീവ് യൂണിറ്റിന്റെ പരിചരണത്തിൽ കഴിയുന്ന നിത്യരോഗികൾക്കാണ് വിദ്യാർത്ഥികൾ സദ്യയൊരുക്കിയത്. സീനിയർ പ്രിൻസിപ്പൾ ഉണ്ണിപോക്കർ, പ്രിൻസിപ്പൽ സൈതലവിക്കോയ, മഅ്ദിൻ അഡ്മിനിസ്‌ട്രേറ്റർ ടി.എ ബാവ, അബ്ബാസ് സഖാഫി, അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.

%d bloggers like this: