Nabidinam kitt

നബിദിനത്തിൽ രോഗികൾക്ക് സാന്ത്വനമേകി മഅ്ദിൻ മീലാദ് കിറ്റ് വിതരണം ചെയ്തു

മലപ്പുറം: പെരുമ്പറമ്പ് മഅ്ദിൻ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വയുടെ പത്താം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ‘കരുണയിൽ ഒരു കരം’ എന്ന ശീർഷകത്തിൽ മലപ്പുറത്തെ വിവിധ ഹോസ്പിറ്റലുകളിൽ മീലാദ് കിറ്റ് വിതരണം ചെയ്തു. നാസ്ത, പഴവർഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു കിറ്റ്. വിതരണോദ്ഘാടനം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു.
സൗജന്യ റേഷൻ, റിലീഫ് പ്രവർത്തനങ്ങൾ, നിർധനരായ വിദ്യാർത്ഥികൾക്കുള്ള സഹായവിതരണം തുടങ്ങിയ പത്തോളം കർമ്മ പദ്ധതികളുൾക്കൊള്ളുന്ന ദഅ്‌വ ദസ്ത്ര യുടെ ഭാഗമായാണ് കിറ്റ് വിതരണം നടന്നത്. മലപ്പുറം താലൂക്ക് ഹോസ്പിറ്റൽ, ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റൽ, സഹകരണ ഹോസ്പിറ്റൽ കുന്നുമ്മൽ, ഓർക്കിഡ് ഹോസ്പിറ്റ്ൽ കിഴക്കേതല, ഗവൺമെന്റ് ഡിസ്ട്രിക്റ്റ് യൂനാനി ഹോസ്പിറ്റൽ മുണ്ടുപറമ്പ് എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് മീലാദ് കിറ്റുകൾ വിതരണം ചെയ്തത്.
ചടങ്ങിൽ ഡോ. അജേഷ് രാജൻ, ഇബ്‌റാഹീം ബാഖവി മേൽമുറി, സയ്യിദ് ഷഫീഖ് അൽബുഖാരി, എസ്.എസ്.എഫ് ഈസ്റ്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ദുൽഫുഖാറലി സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സൈതലവി സഅ്ദി, അബ്ദുൽ വാരിസ് സഖാഫി മുക്കം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ തുടങ്ങിയവർ സംബന്ധിച്ചു. സയ്യിദ് നിയാസ് തോട്ടുമുക്കം, ഇർഷാദ് കൊപ്പം, മിഖ്ദാദ് കണ്ണൂർ, അൻവാർ സ്വാദിഖ് പന്താരങ്ങാടി, മിദ്‌ലാജ് കണ്ണൂർ, കുഞ്ഞിമുഹമ്മദ് എടരിക്കോട് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

 

%d bloggers like this: