ദശദിന ഫിയസ്ത അറബിയ്യക്ക് പ്രൗഢമായ തുടക്കം

മലപ്പുറം: ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിൻ അക്കാദമി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയായ ഫിയസ്ത അറബിയ്യക്ക് തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന ഫിയസ്ത പ്രമുഖ ചിന്തകനായ ഡോ. എറിക് ശുഐബ് വിങ്കിൾ (അമേരിക്ക) ഉദ്ഘാടനം ചെയ്തു.

ലോക വിജ്ഞാനത്തിന്റെ വലിയൊരു ശതമാനവും എഴുതപ്പെട്ടത് അറബി ഭാഷയിലാണെന്നും മുസ്‌ലിം ലോകത്തു നിന്നും യൂറോപ്പിലേക്ക് ഈ രചനകൾ പരിഭാഷപ്പെടുത്തിയതാണ് നവോത്ഥാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു. ഖുർആനിന്റെ ഭാഷയാണ് അറബിയെങ്കിലും അതിനെ മതത്തിന്റെ ചട്ടക്കൂട്ടിൽ മാത്രം ഒതുക്കി നിർത്തുന്നത് ആ ഭാഷയോട് ചെയ്യുന്ന പാതകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ ബാഖവി കോട്ടക്കൽ, ഹനീഫ മുസ്‌ലിയാർ പുത്തനത്താണി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേൽമുറി, സുലൈമാൻ ഫൈസി കിഴിശ്ശേരി, എ.മൊയ്തീൻകുട്ടി, അബ്ദുൽ ലത്വീഫ് പൂവത്തിക്കൽ എന്നിവർ പ്രസംഗിച്ചു.
ഫിയസ്തയുടെ ഭാഗമായി അറബി ഭാഷാ-സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പണ്ഡിതരുടെ സംഗമം, വർക്ക് ഷോപ്പ്, രചനാ ക്യാമ്പുകൾ, സാഹിത്യ കൂട്ടായ്മകൾ, സെമിനാർ, അവാർഡ് ദാനം, വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിന്റെ തുടക്കം എന്നിവ നടക്കും.

%d bloggers like this: