തിരുസ്മരണകളുണര്‍ത്തി നബിസന്ദേശ റാലി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളൂടെയും ആഭിമുഖ്യത്തില്‍ 1488 നബിദിനാഘോഷ വേളയില്‍ മലപ്പുറം നഗരത്തില്‍ നടന്ന നബി സന്ദേശ റാലി തിരുനബിപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തി. പൊതു ജനങ്ങളും മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമടക്കം ആയിരങ്ങള്‍ അണിനിരന്ന റാലിയില്‍ വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമാണ് മുഴങ്ങിക്കേട്ടത്. എം.എസ്.പി പരിസരത്തു നിന്ന് തുടങ്ങി കിഴക്കേതലയില്‍ സമാപിച്ച റാലിക്ക് സുന്നീ സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കി.
ആഗോള താപനം മുതല്‍ കുടുംബ പ്രശ്നങ്ങള്‍ വരെയുള്ള വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രവാചകാധ്യാപനങ്ങളും മുഹമ്മദ് നബിയെക്കുറിച്ച് പ്രമുഖ വ്യക്തിത്വങ്ങളുടെ വിലയിരുത്തലുകളും ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു റാലി.
സമസ്ത ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ്കോയ തങ്ങള്‍ ചെരക്കാപറന്പ്, സയ്യിദ് പി. കെ. എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ഷറഫുദ്ധീന്‍ ജമലുല്ലൈലി, എസ്. വൈ.എസ് സംസ്ഥാന പ്രസിഡന്‍റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റന്പാറ അബ്ദുല്‍ റഹിമാന്‍ ദാരിമി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, മുസ്തഫ കോഡൂര്‍, അബ്ദു ഹാജി വേങ്ങര, ബാവഹാജി തലക്കടത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

%d bloggers like this: