താജുല്‍ ഉലമയുടെ ധന്യ സ്മരണയില്‍ മഅ്ദിന്‍ പ്രാര്ത്ഥ്നാ സമ്മേളനം സമാപിച്ചു

മലപ്പുറം: ഒരു ദിനം മുഴുവന്‍ താജുല്‍ ഉലമയെ അനുസ്മരിച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയും പതിനായിരങ്ങള്‍ സ്വലാത്ത് നഗറില്‍ ഒത്തുകൂടി. ഇന്നലെ രാവിലെ മുതല്‍ അര്‍ദ്ധ രാത്രി വരെ നീണ്ടു നിന്ന സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, സൂറത്തുല്‍ ഇഖ്ലാസ് പാരായണം, തഹ്ലീല്‍, പ്രാര്‍ത്ഥന, അന്നദാനം തുടങ്ങി ഒട്ടേറെ പരിപാടികളാണ് താജുല്‍ ഉലമയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ടത്. .
കര്‍മശാസ്ത്രം, ഗോള ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, തഫ്സീര്‍, ഹദീസ്, ചരിത്രം തുടങ്ങി സര്‍വ മേഖലയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന താജുല്‍ ഉലമ പ്രലോഭനങ്ങള്‍ക്ക് കീഴ്പെടുത്തുവാനോ പ്രതിസന്ധികള്‍ക്ക് തളര്‍ത്താനോ കഴിയാത്ത മനോ ധ്യൈത്തിന്‍റെയും ആത്മവീര്യത്തിന്‍റെയും ഉദാഹരണമയിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അനുസ്മരിച്ചു.

സമസ്ത കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സമസ്ത ഉപാദ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍, എസ്.വൈ.എസ് സുപ്രീം കൗണ്‍സില്‍ അംഗം യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍, സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറന്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തപ്പാറ, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, പാലക്കാട് ജില്ലാ ഖാസി കുമരംപുത്തൂര്‍ അലി മുസ്ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റന്പാറ അബ്ദുല്‍ റഹിമാന്‍ ദാരിമി, ഒ.കെ മൂസാന്‍ കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിച്ചു.

%d bloggers like this: