ഓള്‍ ഇന്ത്യ ട്രേഡ് ടെസ്ററ് ഇലക്ട്രികല്‍ വിഭാഗം ഓന്നാം റാങ്ക് മഅ്ദിന്‍ ഐ.ടിഐ വിദ്യാര്‍ത്ഥിക്ക്

മലപ്പുറം: അഖില്യേ ട്രേഡ് ടെസ്റ്റ് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ മഅ്ദിന്‍ അക്കാദമി ഐ.ടി.ഐ വിദ്യാര്‍ത്ഥി മുഹമ്മദ് അശ്റഫ് കിളിയണ്ണിക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഈ വിഭാഗത്തില്‍ 95 ശതമാനം വിജയം നേടി മഅ്ദിന്‍ ഐ.ടി.ഐ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. ആര്‍.എ.സി മെക്കാനിക്കല്‍ വിഭാഗത്തില്‍ സല്‍മാനുല്‍ ഫാരിസ് വി.കെ ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ഡി.ഡി വിഭാഗത്തില്‍ 90 ശതമാനവും സിവില്‍ ഡിപ്ലോമ വിഭാഗത്തില്‍ 84 ശതമാനവും വിജയമാണ് മഅ്ദിന്‍ ഐ.ടി.ഐക്ക് ലഭിച്ചത്.
അഖില്യേ ട്രേഡ് ടെസ്റ്റില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മഅ്ദിന്‍ അക്കാദമിക്ക് കൗണ്‍സില്‍ അഭിനന്ദിച്ചു. ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. പരി മുഹമ്മദ്, എ. മൊയ്തീന്‍ കുട്ടി, സൈതലവി സഅദി, മുഹമ്മദ് സ്വാലിഹ് കെ, സുരേഷ് പി, ടി.എ ബാവ എരഞ്ഞിമാവ് എന്നിവര്‍ പ്രസംഗിച്ചു.

%d bloggers like this: