എം.എ ഉസ്താദ് അനുസ്മരണ സമ്മേളനത്തിന് പതിനായിരങ്ങള്‍

മലപ്പുറം: സമസ്ത പ്രസിഡന്‍റായിരുന്ന എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിച്ചു. സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാന്പസില്‍ സംഘടിപ്പിച്ച സമ്മേളനം സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എ ഉസ്താദിന്‍റെ വിയോഗം പണ്ഡിത കേരളത്തിന് തീരാ നഷ്ടമാണെന്നും മതഭൗതിക സമന്വയ വിദ്യഭ്യാസത്തിന്‍റെ പിതാവായിരുന്നു അദ്ദേഹമെന്നും ചിത്താരി ഹംസ മുസ്ലിയാര്‍ പ്രസ്താവിച്ചു. പ്രഭാഷണ, രചനാ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അറബി, അറബിമലയാളം, മലയാളം തുടങ്ങിയ ഭാഷകളിലായി മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച മഹാമനീഷിയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനനൂര്‍, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, കോയ മാസ്റ്റര്‍ കിണാശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിച്ചു.
മയ്യിത്ത് നിസ്കാരം, തഹ്ലീല്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

%d bloggers like this: