Ramadan Relief

ആയിരങ്ങൾക്ക് ആശ്വാസമേകി മഅ്ദിൻ കാരുണ്യക്കൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ കാരുണ്യക്കൈനീട്ടം പദ്ധതിയുടെ ഭാഗമായി റമളാൻ കിറ്റുകളുടെ വിതരണോദ്ഘാടനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നിർവ്വഹിച്ചു. നിർധനർ, അന്ധർ, അംഗവൈകല്യം സംഭവിച്ചവർ, വിധവകൾ, എന്നിവർക്കാണ് റമളാൻ കിറ്റുകൾ വിതരണം ചെയ്യുന്നത്.

മഅ്ദിൻ അക്കാദമി റമളാനിൽ നടപ്പിലാക്കുന്ന മുപ്പതിന കർമ്മ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മഅ്ദിൻ അക്കാദമി വഴിയും വിവിധ ജില്ലകളിലെ മഅ്ദിൻ ഓഫ് ക്യാമ്പസുകൾ മുഖേനെയുമായി അമ്പത് ലക്ഷം രൂപയുടെ സഹായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
പരിപാടിയിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഹൈദർ മുസ്്‌ലിയാർ, ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, കെ. മുഹമ്മദ് ഇബ്‌റാഹീം,ദുൽഫുഖാറലി സഖാഫി മുജീബ് റഹ്്മാൻ വടക്കേമണ്ണ, അബ്ദുൽ ജലീൽ അസ്്ഹരി, ശിഹാബ് അലി അഹ്്‌സനി എന്നിവർ സംബന്ധിച്ചു.