Prayer conference

ആയിരങ്ങൾക്ക് ആത്മനിർവൃതിയേകി ജീലാനി ആത്മീയ സംഗമം സമാപിച്ചു

മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് നഗർ മഅ്ദിൻ ക്യാമ്പസിൽ സംഘടിപ്പിച്ച ജീലാനി അനുസ്മരണ ആത്മീയ സംഗമം ആയിരങ്ങൾക്ക് ആത്മനിർവൃതിയേകി . മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി താജുൽ ഉലമ, നൂറുൽ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീൻ മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ മജ്‌ലിസ്, പരീക്ഷാർത്ഥികൾക്ക് പ്രത്യേക പ്രാർത്ഥന, സമൂഹ പ്രാർത്ഥന എന്നിവ നടന്നു. പരിപാടിക്കെത്തിച്ചേർന്ന വിശ്വാസികൾക്ക് അന്നദാന വിതരണം നടത്തി. ശൈഖ് റാഷിദ് ജാസിം യൂസുഫ് അന്നഈമി, ശൈഖ് മുഹമ്മദ് ഉബൈദ് ജാസിം, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് അബ്ദുറഹ്മാൻ മുല്ലക്കോയ തങ്ങൾ പാണ്ടിക്കാട്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ബീരാൻ മുസ്‌ലിയാർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട്, സുലൈമാൻ ഫൈസി കിഴിശ്ശേരി, സലാം ഫൈസി കൊല്ലം, മൂസ മുസ്‌ലിയാർ മഞ്ഞപ്പറ്റ എന്നിവർ സംബന്ധിച്ചു. 

%d bloggers like this: