Menu Close

ആയിരങ്ങളുടെ ആത്മീയ കൂട്ടായ്മയോടെ മഅ്ദിന്‍ മുഹറം സംഗമം സമാപിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹറം ആത്മീയ സംഗമത്തിന് പ്രാര്ത്ഥബനാ ശുദ്ധിയില്‍ സമാപനം. ഒരു പകല്‍ മുഴുവന്‍ നീണ്ട പ്രാര്ത്ഥ്നകളിലും ഇലാഹീ സ്തുതികളിലും സംബന്ധിച്ച പതിനായിരത്തിലധികം പേര്‍ ഒരുമയുടെ ഉത്തമ മാതൃകകളായി ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചാണ് തിരിച്ചു പോയത്.
മുഹറം പത്തിന്റെല വിശുദ്ധ ദിനത്തില്‍ ലോകജനതയുടെ ഐശ്വര്യത്തിനും രക്ഷക്കും വേണ്ടിയുള്ള പ്രാര്ത്ഥ്ന, പാപമോചനത്തിനായുള്ള തേട്ടം, മരണപ്പെട്ടവര്ക്കു്ള്ള പ്രത്യേക പ്രാര്ത്ഥോന എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. മുഹറം പത്തിന് ഏറെ പുണ്യകരമായ ദിക്റുകളും ദുആകളും പ്രിന്റുപ ചെയ്തത് ഓരോരുത്തര്ക്കും നല്കി്യത് വിശ്വാസികള്ക്ക്ത ഏറെ സഹായകമായി. മഅ്ദിന്‍ ചെയര്മാധന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്കിമ.
ജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പോസിറ്റീവായി കാണാനും വിജയത്തിനായി നിരന്തരം പരിശ്രമിക്കാനുമുള്ള സന്ദേശമാണ് ഹിജ്റ വര്ഷാ്രംഭമായ മുഹറം നല്കുോന്നതെന്ന് സയ്യിദ് ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു. കലുഷിതമാവുന്ന കുടുംബ ബന്ധങ്ങളും സാമൂഹ്യ പരിസരവുമാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളികള്‍. അല്ലാഹുവിലേക്കുള്ള സന്പൂര്ണമ സമര്പ്പുണവും വിജയത്തിനായുള്ള കഠിനാധ്വാനവുമാണ് പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും മഹത്വത്തിലേക്കുയര്ത്തിവയത്. പതിസന്ധികളുണ്ടാവുന്പോഴേക്കും ലഹരിയിലും ആത്മഹത്യയിലും അഭയം തേടല്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. തിരിച്ചടികളില്‍ തളരാതെ, നിരാശകളില്‍ നിന്നും മടുപ്പില്‍ നിന്നും മാറി പുതിയ ജീവിതത്തിനായുള്ള പ്രതിജ്ഞ പുതുക്കേണ്ട വേളയാണ് ഊ അവസരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദം നബി തൊട്ട് മുഹമ്മദ് നബി വരെയുള്ള പ്രധാനപ്പെട്ട പ്രവാചകന്മാര്ക്കെടല്ലാം അല്ലാഹുവിന്റെര പ്രത്യേകമായ അനുഗ്രഹവും സംരക്ഷണവും ലഭിച്ച മുഹറത്തിലെ പുണ്യവേളകളെ ദുഖ:ത്തിന്റെപ വിലാസത്തില്‍ അവതരിപ്പിക്കുന്നത് മതത്തോടു ചെയ്യുന്ന പാതകമാണെന്നും ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു.
രാവിലെ 10ന് തുടങ്ങിയ പരിപാടിയില്‍ മഅ്ദിന്‍ ഗ്രാന്റ്‍ മസ്ജിദും പരിസരവും നിറഞ്ഞു കവിഞ്ഞു. സ്ത്രീകള്ക്ക് വേണ്ടി രാവിലെ 9 മുതല്‍ പ്രത്യേക മുഹറം പരിപാടികളും പ്രാര്ത്ഥേനാ സദസ്സും സംഘടിപ്പിച്ചിരുന്നു. മഅ്ദിന്‍ വെബ്ഹബ് വഴിയും മറ്റു നിരവധി ഓണ്ലൈെന്‍ ചാനലുകളും തത്സമയ സംപ്രേക്ഷണം നടത്തിയതിനാല്‍ ഗള്ഫ്െ നാടുകളിലടക്കമുള്ളവര്ക്ക് പരിപാടികളില്‍ പൂര്ണിമായും സംബന്ധിക്കാനായി.
സയ്യിദ് സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹുസൈന്‍ അസ്സഖാപ് കു്യ്യാടി, പി.ടി മുഹമ്മദ് മുസ്ലിയാര്‍ ആക്കോട്, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, ഇബ്റാഹീം ബാഖവി മേല്മുടറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, പി.ടി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, അബൂബക്കര്‍ സഖാഫി അരീക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

%d bloggers like this: