Crud

ആത്മീയ സംഗമത്തിന് സ്വലാത്ത് നഗറിൽ ആയിരങ്ങൾ

മലപ്പുറം: മഅ്ദിൻ അക്കാമിക്കു കീഴിൽ ഇന്നലെ സ്വലാത്ത് നഗർ മഅ്ദിൻ കാമ്പസിൽ സംഘടിപ്പിച്ച ആത്മീയ സംഗമത്തിന് ആയിരങ്ങൾ. വൈകീട്ട് 5.30 ന് ആരംഭിച്ച പരിപാടിയിൽ വിർദുല്ലത്വീഫ്, ജനാസ നിസ്‌കാരം, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ്യ, തഹ്‌ലീൽ, ദുആ മജ്‌ലിസ്, അന്നദാനം എന്നിവ നടന്നു.
വൈസനിയത്തിന്റെ ഭാഗമായി കാരുണ്യ രംഗത്ത് നടപ്പിലാക്കുന്ന ഹോസ്‌പൈസ് പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയുടെ പ്രഖ്യാപനവും ആംബുലൻസ് സമർപ്പണവും ചടങ്ങിൽ നടന്നു. പരിപാടിയിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. പ്രൊഫ. അമാനുല്ലാ ഷാ ഹോംഗോങ്ങ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. മഅ്ദിൻ ഗ്രാന്റ് മസ്ജിദ് വിപുലീകരണോദ്ഘാടനം സയ്യിദ് അതാഉള്ള തങ്ങൾ കാസർഗോഡ് നിർവഹിച്ചു.
സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സയ്യിദ് ഹുസൈൻ അസ്സഖാഫ് കുറ്റ്യാടി, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, അബ്ദുൽ സലാം മുസ്‌ലിയാർ കൊല്ലം, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേൽമുറി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബ്ദുൽ ഗഫൂർ സഖാഫി കാവനൂർ, അബൂബക്കർ സഖാഫി അരീക്കോട് അബ്ദുള്ളക്കുട്ടി ഹാജി തൃശൂർ, ബാവ ഹാജി തലക്കടത്തൂർ എന്നിവർ സംബന്ധിച്ചു.

%d bloggers like this: