അനാധര്

അനാഥർക്ക് മികവുറ്റ വിജ്ഞാനം പകർന്ന് മഅ്ദിൻ ഹ്യുമൈൻ പ്രൊജക്ട് ഉദ്ഘാടനം ചെയ്തു

അനാഥ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മികവുറ്റ വിദ്യാഭ്യാസം പകർന്ന് നൽകി പുതിയ അദ്ധ്യായന വർഷത്തിലേക്കുള്ള മഅ്ദിൻ ഹ്യുമൈൻ പ്രൊജക്ടിന്റെ ഉദ്ഘാടനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ബുഖാരി നിർവഹിച്ചു. അനാഥരായ വിദ്യാർത്ഥികൾക്ക് കെ.ജി തലം മുതൽ പത്താം തരം വരെ വീട്ടിൽ നിന്നുതന്നെ സൗജന്യമായി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സംരംഭമാണ് മഅ്ദിൻ ഹ്യുമൈൻ പ്രൊജക്ട് രാവിലെ 9ന് മഅ്ദിൻ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹ്യുമൈൻ പദ്ധതിയുടെ ഭാഗമായ നിരവധി കുടുംബങ്ങൾ ഒത്തുകൂടി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മഅ്ദിൻ പബ്ലിക് സ്‌കൂൾ സീനിയർപ്രിൻസിപ്പൽ ഉണ്ണിപ്പോക്കർ, പ്രിൻസിപ്പൽ സൈതലവിക്കോയ മാസ്റ്റർ, മഅ്ദിൻ ഇന്റർനാഷണൽ സ്റ്റഡീസ് ഡയറക്ടർ ഉമ്മർ മേൽമുറി, അഡ്വ. അഹദ്, അബ്ബാസ് സഖാഫി മണ്ണാർക്കാട്, കെ.എ റഹ്മാൻ ചെമ്മങ്കടവ് സംബന്ധിച്ചു.

 

%d bloggers like this: